Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതടവുകാർക്ക്​...

തടവുകാർക്ക്​ ശിക്ഷായിളവ്​: ഹരജി 19ലേക്ക്​ മാറ്റി

text_fields
bookmark_border
തടവുകാർക്ക്​ ശിക്ഷായിളവ്​: ഹരജി 19ലേക്ക്​ മാറ്റി
cancel

കൊ​ച്ചി: കൊ​ടും കു​റ്റ​വാ​ളി​ക​ളാ​യ ത​ട​വു​കാ​രെ ശി​ക്ഷാ ഇ​ള​വ്​ ന​ൽ​കി മോ​ചി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രാ​യ ഹ​ര​ജി ഹൈ​കോ​ട​തി ജൂ​ൺ 19ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. സ​ർ​ക്കാ​റി​​​െൻറ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ന്​ വ്യ​ക്​​ത​ത പോ​രെ​ന്ന ഹ​ര​ജി​ക്കാ​ര​​​െൻറ വാ​ദം പ​രി​ഗ​ണി​ച്ച കോ​ട​തി,​ ഹ​ര​ജി​ക്കാ​ര​ന്​ എ​തി​ർ​സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചാ​ണ്​ ​ഹ​ര​ജി മാ​റ്റി​യ​ത്. 

ന​ല്ല ന​ട​പ്പ്​ പ​രി​ഗ​ണി​ച്ച്​ സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​മെ​ന്ന നി​ല​യി​ൽ ശി​ക്ഷാ കാ​ലാ​വ​ധി തീ​രാ​ത്ത 39 ​ത​ട​വു​കാ​രെ മാ​ത്രം വി​ട്ട​യ​ക്കാ​നാ​ണ്​ ജ​യി​ൽ ഉ​പ​ദേ​ശ​ക ബോ​ർ​ഡി​​​െൻറ ശി​പാ​ർ​ശ​യെ​ന്നും കൂ​ട്ട​ത്തോ​ടെ വി​ട്ട​യ​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​റി​​​െൻറ വി​ശ​ദീ​ക​ര​ണം. ​വി​ട്ട​യ​ക്കു​ന്ന​വ​ർ ഏ​ത്​ കു​റ്റം ചെ​യ്​​ത​വ​രാ​ണെ​ന്നോ ശി​ക്ഷാ കാ​ലാ​വ​ധി എ​ത്ര​യാ​ണെ​ന്നോ വ്യ​ക്​​ത​മാ​ക്കാ​തെ​യാ​ണ്​ സ​ർ​ക്കാ​റി​​​െൻറ വി​ശ​ദീ​ക​ര​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​​​െൻറ വാ​ദം.

വി​ട്ട​യ​ക്കു​ന്ന​വ​രി​ൽ ഏ​റ്റ​വു​മ​ധി​കം പേ​ർ ക​ണ്ണൂ​രി​ൽ​നി​ന്നാ​ണ്. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കാ​തെ കൊ​ടും ക്രി​മി​ന​ലു​ക​ളാ​യ ത​ട​വു​കാ​രെ പു​റ​ത്തു​വി​ടു​ന്ന​ത്​ സ​മൂ​ഹ​ത്തി​ന്​ ഭീ​ഷ​ണി​യാ​കു​മെ​ന്നും ഇ​ത്​ ത​ട​യ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ തൃ​ശൂ​രി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ പി.​ഡി. ജോ​സ​ഫ്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtprisoners sentence
News Summary - prisoners sentenced high court
Next Story