Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതടവുകാരുടെ മെഡിക്കൽ...

തടവുകാരുടെ മെഡിക്കൽ പരിശോധന: ജയിൽ വകുപ്പ്​ സർക്കുലറി​നെതിരെ ​കേരള പൊലീസ്​ ഓഫിസേഴ്​സ്​ അസോസിയേഷൻ

text_fields
bookmark_border
തടവുകാരുടെ മെഡിക്കൽ പരിശോധന: ജയിൽ വകുപ്പ്​ സർക്കുലറി​നെതിരെ ​കേരള പൊലീസ്​ ഓഫിസേഴ്​സ്​ അസോസിയേഷൻ
cancel

തൃശൂർ: ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തടവുകാരെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കണമെന്ന ജയിൽ വകുപ്പ്​ സർക്കുലറി​െനതിരെ ​കേരള പൊലീസ്​ ഓഫിസേഴ്​സ്​ അസോസിയേഷൻ. ആരോഗ്യ വകുപ്പി​െൻറ ഉത്തരവും, ജയിൽ വകുപ്പിന്‍റെ ഉത്തരവും പ്രായോഗികമായി നടപ്പാക്കാകില്ലെന്ന്​ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഔദ്യോഗികമായി അധികൃരെ അറിയിച്ചു. ഇതേത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ അധികാര കേന്ദ്രങ്ങളുമായി നടത്തി കഴിഞ്ഞതായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ഔദ്യേഗികമായി അറിയിച്ചിട്ടുണ്ട്​

തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കും മുമ്പ്​ അടിവയറിലെ അൾട്രാസൗണ്ട് സ്‌കാനിങ്, സി.പി.കെ പരിശോധന, റിനെൽ പ്രൊഫൈൽ, യൂറിൻ മയോഗ്ലോബിൻ, സി.ആർ.പി പരിശോധന എന്നിങ്ങനെ അഞ്ച് പരിശോധനകളാണ് നടത്തേണ്ടതെന്നായിരുന്നു ജയിൽ വകുപ്പി​ന്‍റെ സർക്കുലർ. പീരുമേട്​ സബ്​ജയിലിലെ കുമാർ എന്ന പ്രതിയുടെ കസ്​റ്റഡിമരണം സംബന്ധിച്ച്​ ജസ്റ്റിസ് നാരായണക്കുറുപ്പ് കമീഷൻ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പും ജയിൽ വകുപ്പും പുതിയ സർക്കുലർ പുറത്തിറക്കിയത്.

തടവുകാർക്ക് ഏതെങ്കിലും രീതിയിൽ മുൻപ് മർദനമേറ്റിട്ടുണ്ടോ, ജയിലിൽ നിന്ന് മർദനമേറ്റിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഈ പരിശോധനകളുടെ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കാവൂ എന്നാണ് സർക്കുലറിൽ പറയുന്നത്.

സർക്കുലർ പ്രകാരമുള്ള പരിശോധനകൾക്ക് ​സർക്കാർ ആശുപത്രികളിൽ സൗകര്യം ഇല്ലാത്തത്​ പ്രതികളെ ജയിലിൽ എത്തിക്കുന്നതിന്​ പൊലീസിന്​ അസൗകര്യം സൃഷ്​ടിക്കും. ചിലപ്പോൾ സ്വകാര്യ ലാബുകളിൽ പോയി പരിശോധന നടത്തിച്ച്​ പ്രതികളെ ജയിലെത്തിക്കുന്ന സ്​ഥിതി വിശേഷം പൊലീസിനെ മാത്രമല്ല, ജയിൽ അധികൃതരെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഈ ആശയക്കുഴപ്പം നീക്കാനാവശ്യപ്പെട്ട നിവേദനം​ ജയിൽ വകുപ്പ്​ അഭ്യന്തര വകുപ്പിന്​ ഇക്കഴിഞ്ഞ 11ന്​ സമർപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Police officers AssociationPrisoners Medical TestPrison Dept
News Summary - Prisoners Medical Test: Kerala Police officers Association object Prison Dept circular
Next Story