Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ സെൻട്രൽ ജയിലിലെ...

കണ്ണൂർ സെൻട്രൽ ജയിലിലെ നിരീക്ഷണ വാർഡിൽ നിന്ന്​ പ്രതി തടവുചാടി

text_fields
bookmark_border
ajay-babu-kannur-jail.jpg
cancel

കണ്ണൂർ: കണ്ണൂർ ​െസൻട്രൽ ജയിലിലെ നിരീക്ഷണ വാർഡിൽ ഐസൊലേഷനിൽ കഴിഞ്ഞിരുന്ന പ്രതി തടവു ചാടി. ഉത്തർപ്രദേശിലെ ആമിർപൂർ സ്വദേശി അജയ്​ ബാബുവാണ്​ തടവ്​ ചാടിയത്​. ഇന്ന്​ പുലർച്ചെയാണ്​ ഇയാ​െള വാർഡിൽ നിന്ന് കാണാതായത്​.

കഴിഞ്ഞ മാസം23ന്​ കാസർകോട്​ പുതിയ ബസ്​റ്റാൻറിന്​ സമീപത്തുള്ള കാനറ ബാങ്കിൽ കവർച്ച നടത്തിയ കേസിലെ പ്രതിയായ​ അജയ്​ ബാബുവിനെ 25നാണ്​​ കാസർകോട്​ നിന്ന്​ അറസ്​റ്റ്​ ചെയ്​തത്​. തുടർന്ന് കോവിഡ്​ 19​ വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ ​ഇയാളെ ജയിലിലെത്തിക്കാതെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിലേക്ക്​ മാറ്റുകയായിരുന്നു.

ഇയാൾക്ക്​ വേണ്ടി പൊലീസ്​ കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി തെരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്​. വാഹന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇയാൾക്ക്​ അധിക ദൂരം പോകാൻ സാധിക്കില്ലെന്ന കണക്കൂകൂട്ടലിലാണ്​ പൊലീസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKannur central prisonprisoner skiped
News Summary - prisoner skiped from kannur central prison -kerala news
Next Story