Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ജയിൽ ചാടി; പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
text_fieldsbookmark_border
തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ജയിൽ ചാടി. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജാണ് കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് പുറത്ത് ചാടിയത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇയാൾ. പൂന്തോട്ടം നനക്കാൻ തടവുകാരെ പുറത്തിറക്കിയ സമയത്താണ് പ്രതി ഉദ്യോഗസ്ഥരുടെയും സഹ തടവുകാരുടെയും കണ്ണ് വെട്ടിച്ച് പുറത്ത് കടന്നത്. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. ഗോവിന്ദ് രാജിനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

