വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് തടവുകാരൻ മതിൽ ചാടി രക്ഷപ്പെട്ടു
text_fieldsതൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് മോഷണക്കേസ് പ്രതിയായ തടവുകാരൻ രക്ഷപ്പെട്ടു. തമിഴ്നാട് പൊള്ളാച്ചി അണ്ണാമലൈ സ്വദേശി ഗോവിന്ദ് രാജാണ് (പൂച്ചാണ്ടി) ജയിൽ ചാടിയത്. രാവിലെ ജോലികൾക്കായി തടവുകാർക്കൊപ്പം പുറത്തിറക്കിയതായിരുന്നു. പൂന്തോട്ടം നനക്കുന്നിടത്തായിരുന്നു ഇയാളെയും നിർത്തിയിരുന്നത്.
എന്നാൽ, ഉദ്യോഗസ്ഥരുടെയും മറ്റുതടവുകാരുടെയും കണ്ണുവെട്ടിച്ച് ഇയാൾ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ അടക്കം നിരവധി മോഷണക്കേസിലെ പ്രതിയാണ്. അതേസമയം, രാവിലെ രക്ഷപ്പെട്ടിട്ടും ജയിലധികൃതർ അറിയാനും പൊലീസിന് പരാതി നൽകാനും വൈകി. ഉച്ചകഴിഞ്ഞാണ് പൊലീസിന് പരാതിനൽകിയത്.

