Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരോളിലെ വിവേചനം...

പരോളിലെ വിവേചനം ഇല്ലാതാക്കാൻ വ്യവസ്ഥകളുണ്ടോയെന്ന്​ ഹൈകോടതി

text_fields
bookmark_border
പരോളിലെ വിവേചനം ഇല്ലാതാക്കാൻ വ്യവസ്ഥകളുണ്ടോയെന്ന്​ ഹൈകോടതി
cancel

കൊച്ചി: തടവുകാർക്ക് പരോൾ അനുവദിക്കുന്നതിലെ വിവേചനം ഇല്ലാതാക്കാൻ വ്യവസ്ഥകളുണ്ടോയെന്ന്​ ഹൈകോടതി. നിലവിലെ ചട്ടങ്ങൾ പ്രകാരം ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തി​െല നിർദേശങ്ങളുണ്ടോയെന്നും പൊലീസ് വെരിഫിക്കേഷനും ജയിലില െ പ്രബേഷൻ ഒാഫിസർമാരുടെ റിപ്പോർട്ടും പരിഗണിച്ചല്ലേ പരോൾ നൽകുന്നതെന്നും കോടതി ആരാഞ്ഞു. ടി.പി വധക്കേസിലെ പ്രതിയും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ കുഞ്ഞനന്തന് നിരന്തരം പരോൾ അനുവദിക്കുന്നതിനെതിരെ കെ.കെ. രമ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്​.

2012 മേയ് നാലിന് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് നിരന്തരം പരോൾ അനുവദിക്കുന്നതായാണ് ആക്ഷേപം. സർക്കാറും ജയിൽ അധികൃതരും ഇടപെട്ട് അനധികൃതമായി പരോൾ അനുവദിക്കു​െന്ന​ന്നാണ് രമയുടെ ആരോപണം. ഹരജി ഒരാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsPrison Parole
News Summary - Prison Parole High Court -Kerala News
Next Story