തടവുകാർക്ക് തിരിച്ചറിയൽ കാർഡുമായി ജയിൽ വകുപ്പ്
text_fieldsപാലക്കാട്:തടവുകാർക്ക് തിരിച്ചറിയൽ കാർഡുമായി ജയിൽ വകുപ്പ്. അടിയന്തര സാഹചര്യങ്ങളിൽ തടവുകാർക്കെതിരെ ആളുമാറി നടപടി സ്വീകരിക്കുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണിതെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിൽ പറഞ്ഞു.
കോവിഡ് കാലത്ത് ജയിലിൽ മാസ്ക്കടക്കം സംവിധാനങ്ങൾ കർശനമാക്കിയതോടെ തടവുകാരുടെ നിരീക്ഷണം വെല്ലുവിളിയായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് 2014ലെ ജയിൽ ചട്ടത്തിൽ തിരിച്ചറിയൽ കാർഡ് സംബന്ധിച്ചുള്ള നിർദേശം ജയിൽ വകുപ്പ് കർശനമാക്കുന്നത്.
തിരിച്ചറിയൽ കാർഡുകൾ അതത് ജയിൽ സൂപ്രണ്ടുമാർ ഡൗൺലോഡ് ചെയ്ത ശേഷം ലാമിനേറ്റ് ചെയ്ത് തടവുകാർക്ക് വിതരണം െചയ്യണമെന്നും ഉത്തരവിൽ പറയുന്നു.

