അർഹരായവർക്കെല്ലാം മുൻഗണന റേഷൻ കാർഡ് ഉറപ്പാക്കും -മന്ത്രി
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍കാര്‍ഡ് ലഭ്യമായെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി ജനുവരി 15 മുതൽ ഓണ്‍ലൈനായി അപേക്ഷിക്കം. നിലവിൽ ഓൺലൈനായി ലഭിച്ച 39,682 അപേക്ഷകളില്‍ അർഹതപ്പെട്ടവർക്ക് ജനുവരി 15 ന് മുമ്പ് കാർഡുകൾ വിതരണം ചെയ്യും.
ജനുവരി 31 ന് മുൻപായി അർഹരായ എല്ലാ കുടുംബങ്ങളും ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് സർക്കാർ ശ്രമം. എ.എവൈ വിഭാഗത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് 2389 പട്ടികവര്‍ഗ കുടുംബങ്ങള്‍ ഉള്‍പ്പെടെ 6950 കുടുംബങ്ങള്‍ക്ക് കാര്‍ഡുകള്‍ ഉടന്‍ തരംമാറ്റി നല്‍കും.
സ്വമേധയാ സറണ്ടര്‍ ചെയ്യുവാന്‍ അവസരം നല്കിയതിലൂടെയും ഓപ്പറേഷന് യെല്ലോ എന്ന് പേരിട്ട തീവ്രപരിശോധനയിലൂടെയും അനര്‍ഹര്‍ കൈവശം വച്ച കാര്‍ഡുകള്‍ മടക്കി വാങ്ങി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാറിനായി.
ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഇപ്രകാരം 58,487 മഞ്ഞ (എ.എ.വൈ) കാര്‍ഡുകളും 5,45,358 പങ്ക് (പി.എച്ച്.എച്) കാര്‍ഡുകളും അടക്കം 6,03,845 മുന്‍ഗണന കാര്‍ഡുകള്‍ അര്‍ഹരായവർക്ക് നൽകി. നിലവിലുള്ള ഒഴിവുകളില്‍ പൊതുവിതരണ വകുപ്പ് 1,00,000 മുൻഗണന കാർഡുകൾ പുതുതായി വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
അപേക്ഷ നല്കാത്തതിനാല് അര്‍ഹതയുണ്ടായിട്ടും മുന്‍ഗണനാ വിഭാഗത്തില്‍ പ്പെടുത്താന് കഴിയാതിരിക്കുന്ന 56,932 പട്ടിക ജാതി കുടുംബങ്ങള്‍ക്കും 2046 പട്ടികവർഗ കുടുംബങ്ങള്‍ക്കും കാര്‍ഡ് തരം മാറ്റി നല്കുന്നതിനു വേണ്ടി അവരെ നേരില്‍ ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ ലഭ്യമാക്കി മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കും.
ശേഷിക്കുന്ന ഒഴിവുകളിലേക്ക് പൊതു വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷ പരിഗണിക്കും.
റേഷന്‍കടകളെ ആധുനീകരിക്കുന്ന കെ-സ്റ്റോര്‍ പദ്ധതി തുടരും. നിലവില്‍ 2181 കെ-സ്റ്റോറുകളാണുള്ളത്. 152 റേഷന്‍കടകള്‍ കൂടി ഉടന്‍ കെ-സ്റ്റോറുകളാവും. ഈ സാമ്പത്തികവര്ഷാവസനത്തോടെ കെ-സ്റ്റോറുകൾ 2500 ആയി ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

