Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷംപേർക്ക്‌ കൂടി...

ലക്ഷംപേർക്ക്‌ കൂടി മുൻഗണന കാർഡുകൾ -മന്ത്രി

text_fields
bookmark_border
ലക്ഷംപേർക്ക്‌ കൂടി മുൻഗണന കാർഡുകൾ -മന്ത്രി
cancel
Listen to this Article

തൃ​ശൂ​ർ: സ​ർ​ക്കാ​റി​ന്‍റെ ഒ​ന്നാം​വാ​ർ​ഷി​ക​ത്തി​ന്​ മു​മ്പ്​ സം​സ്ഥാ​ന​ത്ത്‌ ഒ​രു ല​ക്ഷം​പേ​ർ​ക്ക്‌ കൂ​ടി മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന്‌ ഭ​ക്ഷ്യ- പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു. 82 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

കേ​ന്ദ്ര​സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന മാ​ന​ദ​ണ്ഡം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക്‌ ദോ​ഷ​ക​ര​മാ​ണ്‌. ഇ​ത്‌ തി​രു​ത്തി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​ക​യാ​ണ്‌. സ​പ്ലൈ​കോ വെ​ഹി​ക്കി​ൾ ട്രാ​ക്കി​ങ്​ ഉ​ദ്ഘാ​ട​നം തൃ​ശൂ​രി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ വ​ഴി അ​ന​ർ​ഹ​രാ​യ 1,64,000 പേ​ർ മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ൾ തി​രി​ച്ചു ന​ൽ​കി. റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ഇ​പ്പോ​ൾ സ്‌​മാ​ർ​ട്ടാ​ക്കി. സം​സ്ഥാ​ന​ത്ത്‌ തെ​ര​ഞ്ഞെ​ടു​ത്ത 1000 റേ​ഷ​ൻ ക​ട​ക​ൾ സ്‌​മാ​ർ​ട്ടാ​ക്കും. കേ​ര​ള​ത്തി​ൽ റേ​ഷ​ൻ ക​ട​ക​ളി​ൽ ജ​യ അ​രി വി​ത​ര​ണം ചെ​യ്യാ​ൻ ആ​ന്ധ്ര​യു​ൾ​െ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണ്‌. പൊ​തു​വി​ത​ര​ണം ജ​ന​കീ​യ​മാ​ക്കാ​നാ​ണ്‌ സ​ർ​ക്കാ​ർ ശ്ര​മം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്‌ റേ​ഷ​ൻ വ​ണ്ടി​ക​ൾ വ​ഴി മാ​റു​ന്ന​ത്​ ത​ട​യി​ടാ​ൻ വെ​ഹി​ക്കി​ൾ ട്രാ​ക്കി​ങ്. റേ​ഷ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​യ​റ്റി പോ​വു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്‌ കൃ​ത്യ​മാ​യി ഇ​തു​വ​ഴി നി​രീ​ക്ഷി​ക്കാ​നാ​വും. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ഇ​ത്‌ ജ​ന​ങ്ങ​ൾ​ക്കും നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യും വി​ധം വി​ക​സി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തൃ​ശൂ​ർ വി.​കെ.​എ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി. ​ബാ​ല​ച​ന്ദ്ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ഫ്‌.​ആ​ർ.​ഡി ഡി​ജി​റ്റ​ൽ മാ​ഗ​സി​ൻ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്‌, ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ജ​ശ്രീ ഗോ​പ​ൻ, സ​പ്ലൈ​കോ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​സ​ഞ്‌​ജീ​ബ്‌​കു​മാ​ർ പ​ട്‌​ജോ​ഷി, ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ പി.​കെ. ഡേ​വി​സ്‌, സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗം പി.​കെ. ഷാ​ജ​ൻ, സി.​ആ​ർ. വ​ത്സ​ൻ, ജെ​യിം​സ്‌ മു​ട്ടി​ക്ക​ൽ, സെ​ബാ​സ്‌​റ്റ്യ​ൻ ചൂ​ണ്ട​ൽ, വ​സ​ന്ത​ൻ ചി​യ്യാ​രം, അ​ഡ്വ. ദി​പി​ൻ, സ​പ്ലൈ​കോ ജ​ന​റ​ൽ മാ​നേ​ജ​ർ ബി. ​അ​ശോ​ക​ൻ, ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ പി.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, ജോ​യി​സ് ബെ​ന്നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration card
News Summary - Priority ration cards for lakhs more people says Minister
Next Story