Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.എച്ച്​.എസ്​.ഇ...

വി.എച്ച്​.എസ്​.ഇ സ്ഥലംമാറ്റ മാനദണ്ഡത്തിന്​ ​മുൻകാല പ്രാബല്യം, ഇഷ്ടക്കാരെ സംരക്ഷിക്കാനെന്ന്​ ആരോപണം

text_fields
bookmark_border
TRANSFER
cancel

തി​രു​വ​ന​ന്ത​പു​രം: മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ചു​ള്ള ഉ​ത്ത​ര​വി​ന്​ മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കി വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി (വി.​എ​ച്ച്.​എ​സ്.​ഇ) അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ൽ അ​ട്ടി​മ​റി നീ​ക്കം. ഒ​രേ സ്ഥ​ല​ത്ത്​ മൂ​ന്ന്​ വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഇ​ഷ്ട​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ വി​ചി​ത്ര സ്ഥ​ല​മാ​റ്റ ന​ട​പ​ടി ആ​രം​ഭി​ച്ച​തെ​ന്നാ​ണ്​ ആ​രോ​പ​ണം. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 24നാ​ണ്​ വി.​എ​ച്ച്.​എ​സ്.​ഇ സ്ഥ​ലം​മാ​റ്റ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ന്തി​മ​മാ​യി നി​ശ്ച​യി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഇ​തു​പ്ര​കാ​രം ഒ​രു കേ​ന്ദ്ര​ത്തി​ൽ (സ്​​റ്റേ​ഷ​ൻ) അ​ത​ത്​ വ​ർ​ഷം മേ​യ്​ 31ന്​ ​മൂ​ന്ന്​ വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക്​ മാ​ത്ര​മേ സ്ഥ​ലം​മാ​റ്റ​ത്തി​ന്​ അ​പേ​ക്ഷി​ക്കാ​നാ​കൂ. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 24ന്​ ​ഇ​റ​ങ്ങി​യ ഉ​ത്ത​ര​വി​ലൂ​ടെ നി​ല​വി​ൽ വ​ന്ന മാ​ന​ദ​ണ്ഡം അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ൾ​ക്കാ​ണ്​ ബാ​ധ​ക​മാ​ക്കേ​ണ്ട​തെ​ന്നാ​ണ്​ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്​. എ​ന്നാ​ൽ വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ 2022-23 അ​ധ്യ​യ​ന വ​ർ​ഷം എ​ന്ന​തി​ന്​ പ​ക​രം അ​വ​സാ​നി​ക്കാ​റാ​യ 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ൾ​ക്കാ​ണ്​ ഇ​പ്പോ​ൾ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ഇ​തി​നാ​യി വ​കു​പ്പ്​ പ്ര​സി​ദ്ധീ​ക​രി​ച്ച സ​ർ​ക്കു​ല​റി​ൽ 2021 ​േമ​യ്​ 31ന്​ ​ഒ​രു കേ​ന്ദ്ര​ത്തി​ൽ മൂ​ന്ന്​ വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക്​ മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​കൂ എ​ന്ന വ്യ​വ​സ്ഥ​യാ​ണ്​ ചേ​ർ​ത്തത്.

2021 ​േമ​യ്​ 31ന്​ ​നി​ല​വി​ൽ ഇ​ല്ലാ​ത്ത​തും ക​ഴി​ഞ്ഞ ഡി​സം​ബ​ർ 24ന്​ ​മാ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച​തു​മാ​യ മാ​ന​ദ​ണ്ഡം ന​ട​പ്പാ​ക്കു​ന്ന​ത്​ മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കി​യ​ത്​ ഇ​ഷ്ട​ക്കാ​രെ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​രു​ന്നു. മാ​ന​ദ​ണ്ഡം ന​ട​പ്പാ​ക്കു​ന്ന​ത്​ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്ക്​ മാ​റ്റി​യാ​ൽ ഒ​ട്ടേ​റെ​പ്പേ​ർ പു​റ​ത്താ​കു​മെ​ന്ന​തി​നാ​ലാ​ണ്​ 2021 മേ​യ്​ 31 അ​ടി​സ്ഥാ​ന​മാ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ ആ​രോ​പ​ണം. 2018ലെ ​സ്ഥ​ലം​മാ​റ്റ​ത്തി​ലൂ​ടെ മ​റ്റ്​ ജി​ല്ല​ക​ളി​ലേ​ക്ക് മാ​റി​യ​വർ​ക്ക്​ മാ​തൃ​ജി​ല്ല​യി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ്​ ഇ​പ്പോ​ൾ വ്യ​വ​സ്ഥ നി​ശ്ച​യി​ച്ച​തെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

2019ലെ ​സ്ഥ​ലം​മാ​റ്റ​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക്​ പോ​കേ​ണ്ടി​വ​ന്ന​വ​ർ​ക്കും 2021 മേ​യ്​ 31ന്​ ​മൂ​ന്ന്​ വ​ർ​ഷം തി​ക​യ​ണ​മെ​ന്ന വ്യ​വ​സ്ഥ വെ​ച്ച​ത്​ തി​രി​ച്ച​ടി​യാ​കും. എ​ന്നാ​ൽ കോ​വി​ഡ്​ കാ​ര​ണം 2021-22 വ​ർ​ഷ​ത്തെ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ൾ ന​ട​ത്തി​യി​ല്ലെ​ന്നും അ​തി​നാ​ലാ​ണ്​ 2021 മേ​യ്​ 31 അ​ടി​സ്ഥാ​ന​മാ​ക്കി അ​ർ​ഹ​ത നി​ശ്ച​യി​ച്ച​തെ​ന്നും അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​തി​ന്​ വൈ​കാ​തെ അ​പേ​ക്ഷ ക്ഷ​ണി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHSETEACHERS TRANSFER
News Summary - Prior effect of VHSE Transfer criteria
Next Story