Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനീഷ് ബാസ്റ്റിനെ...

ബിനീഷ് ബാസ്റ്റിനെ ചടങ്ങിലേക്ക് ക്ഷണിച്ചത് അറിഞ്ഞിട്ടില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ

text_fields
bookmark_border
tb-gulas-11119.jpg
cancel

പാലക്കാട്: ഗവ. മെഡിക്കൽ കോളജിലെ ചടങ്ങിന് അതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി കോളജ് പ്രിൻസിപ്പൽ. ബിനീഷ് ബാസ്റ്റിനെ ചടങ്ങിലേക്ക് ക്ഷണിച്ചത് അറിഞ്ഞിട്ടില്ലെന്നാണ് പ്രിൻസിപ്പൽ ടി.ബി. ഗുലാസിന്‍റെ വാദം.

ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് പൊലീസിനെ വിളിക്കുമെന്ന് താൻ പറഞ്ഞതെന്നും പ്രിൻസിപ്പൽ പറയുന്നു.

ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥി ആണെന്നാണ് പിന്നീട് ടി.വിയിൽ കണ്ടത്. താൻ അറിയാതെ ഇതെവിടുന്നു വന്നു പെട്ടെന്നൊരു മുഖ്യാതിഥിയെന്നും പ്രിൻസിപ്പൽ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ യൂനിയൻ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിനീഷ് ബാസ്റ്റിനെ വേദിയിൽ കയറാൻ അനുവദിക്കാതെ അപമാനിച്ചത്. ബിനീഷ് ബാസ്റ്റിനൊപ്പം വേദിയിൽ ഇരിക്കില്ലെന്ന് ചടങ്ങിലെ മറ്റൊരു അതിഥിയായ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ നിലപാടെടുക്കുകയായിരുന്നു. തുടർന്ന് ബിനീഷ് ബാസ്റ്റിൻ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBineesh Bastin
News Summary - principal denied cast discrimination against bineesh batin -kerala news
Next Story