Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ സന്ദർശനം: വമ്പൻ പ്രഖ്യാപനം കാത്ത്​ തിരുവനന്തപുരം

text_fields
bookmark_border
narendra modi
cancel
Listen to this Article

തിരുവനന്തപുരം: ഇന്ന്​ തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായി വമ്പൻ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ നടത്തുമെന്ന്​ പ്രതീക്ഷ. നാല്​ പുതിയ ട്രെയിനുകൾ ഫ്ലാഗ്​ ഓഫ്​ ​ചെയ്യാനും ലൈഫ്​ സയൻസ്​ പാർക്കിലെ ഇന്നവേഷൻ, ടെക്​നോളജി ആൻഡ്​ എൻട്രപ്രനർഷിപ്​ ഹബ്ബിന്​ തറക്കല്ലിടാനും ബി.ജെ.പി ഭരണംപിടിച്ച തിരുവനന്തപുരം കോർപറേഷന്‍റെ വികസന ബ്ലൂപ്രിന്‍റ്​ പ്രകാശനത്തിനുമാണ്​ മോദിയെത്തുന്നത്​. ​

തലസ്ഥാനത്തിനായി വലിയൊരു പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുമെന്നാണ്​ പൊതുവിൽ കരുതുന്നത്​. നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്ത വേളയിലുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വലിയ പ്രതീക്ഷയോടെയാണ്​ എല്ലാവരും കാണുന്നത്​.

അതിവേഗ റെയിൽപാത, സ്മാർട്ട്​ സിറ്റിയുടെ അടുത്തഘട്ടം അടക്കമുള്ളവയിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന കാര്യത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും അ റിവൊന്നുമില്ലെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശനം വികസനത്തിൽ വലിയ മുതൽക്കൂട്ടായി മാറു​മെന്നാണ്​ നേതൃത്വം പറയുന്നത്​. ​

നഗരത്തിന്‍റെ മാലിന്യപ്രശ്നം പരിഹരിക്കാൻ ഇൻഡോർ മാതൃകയിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്‍റ്​, കോർപറേഷൻ പരിധിയിൽ 20,000 വീടുകൾ, സമഗ്ര ഡ്രെയിനേജ്​ സംവിധാനം, പത്​മനാഭ സ്വാമി ക്ഷേ​ത്രം- ആറ്റുകാൽ ക്ഷേത്രം -വെട്ടുകാട്​ പള്ളി -ബീമ പള്ളി എന്നിവ ചേർത്തുള്ള തീർഥാടന ടൂറിസം പദ്ധതി, തിരുവനന്തപുരം മെട്രോ, കരമനയാർ -കിള്ളിയാർ -ആമയിഴഞ്ചാൻ തോട്​ -പാർവതി പുത്തനാർ എന്നിവ ഗംഗ മിഷൻ മാതൃകയിൽ ശുദ്ധീകരിക്കൽ അടക്കമുള്ളവ കോർപറേഷൻ തന്നെ പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiPrime MinistertrivandrumLatest News
News Summary - Prime Minister's visit: Capital awaits big announcement
Next Story