ജെ. പാർവ്വതിക്ക് പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ്
text_fieldsജെ. പാർവ്വതി
കോട്ടക്കൽ: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപായ പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപിന് (പി.എം.ആർ.എഫ്) ജെ. പാർവതി അർഹയായി. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇന്‍റർ ഡിസിപ്ലിനറി മാത്തമാറ്റിക്സിൽ പി. ത്സഎച്ച്.ഡി ചെയ്യുകയാണ് പാർവ്വതി.
പ്രതിമാസം 70000-80000 രൂപ ഫെലോഷിപും അഞ്ചു വർഷത്തേക്ക് 10 ലക്ഷം രൂപ റിസർച് ഗ്രാൻഡും ഉൾക്കൊള്ളുന്നതാണ് ഫെലോഷിപ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകിവരുന്ന ഇൻസ്പയർ സ്കോളർഷിപ് നേരത്തെ നേടിയിട്ടുണ്ട്.
മികച്ച ഗായികയായ പാർവതി അമൃത ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച സൂപ്പർ സ്റ്റാർ ജൂനിയർ മത്സരത്തിലെ വിജയി ആയിരുന്നു. തമിഴിൽ വിജയ് ടി.വി സംഘടിപ്പിച്ച സൂപ്പർ സിംഗർ മത്സരത്തിലെ ഫൈനലിസ്റ്റുമായിരുന്നു. കോട്ടക്കൽ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവന്‍റെയും പറപ്പൂർ സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസറായ ഡോ. സിന്ധുലതയുടെയും മകളാണ്. പവിത്ര സഹോദരിയാണ്.