പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ
text_fieldsകൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച കൊച്ചിയിലെത്തും. വൈകീട്ട് നാലിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ബി.ജെ.പിയുടെ പൊതുയോഗത്തിൽ സംസാരിക്കും. സിയാൽ കൺവെൻഷൻ സെൻററിൽ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടൽ, മെട്രോ പേട്ട-എസ്.എൻ ജങ്ഷൻ പാത, കേരളത്തിലെ റെയിൽവേ വികസന പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. പിന്നീട് കാലടി ശൃംഗേരി ക്ഷേത്രത്തിൽ സന്ദർശനം നടത്തും.
രാത്രി താജ് മലബാർ ഹോട്ടലിൽ ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. രണ്ടിന് രാവിലെ 9.30ന് കൊച്ചി കപ്പൽശാല തദ്ദേശീയമായി നിർമിച്ച വിമാന വാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി കമീഷൻ ചെയ്യും.

