പ്രധാനമന്ത്രിയുടെ ദുരന്തപ്രദേശ സന്ദർശനം ഒഴിവാക്കാൻ ശ്രമിച്ചിട്ടിെല്ലന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ്
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി ഓഖി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ശ്രമിെച്ചന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിെൻറ വിവരം ഔദ്യോഗികമായി സംസ്ഥാന സർക്കാറിന് ലഭിക്കുന്നത് ഡിസംബർ 16-നാണ്.
പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് ലഭിച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത് ഡിസംബർ 18, 19 തീയതികളിൽ കേരളം സന്ദർശിക്കാൻ സാധ്യതയുണ്ട് എന്നായിരുന്നു. അതോടൊപ്പം ലഭിച്ച താൽക്കാലിക പരിപാടിയിൽ തിരുവനന്തപുരത്തെ അദ്ദേഹത്തിെൻറ സന്ദർശന സ്ഥലം വ്യകതമാക്കിയിരുന്നില്ല. സ്ഥിരീകരിച്ച അവസാന പരിപാടിയിലാണ് സന്ദർശന സ്ഥലവും സംസ്ഥാന സർക്കാരുമായുളള ചർച്ചയും ഉൾപ്പെടുത്തിയത്. ആദ്യം ലഭിച്ച താൽക്കാലിക പരിപാടി പ്രകാരം അദ്ദേഹം കൊച്ചിയിൽ വന്ന ശേഷം ലക്ഷദ്വീപിൽ പോകുമെന്നും തിരിച്ച് 19-ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തുമെന്നുമായിരുന്നു ഉണ്ടായിരുന്നത്. പ്രധാന മന്ത്രിയുടെ പരിപാടി തയാറാക്കുന്നത് പ്രധാനമന്ത്രി കാര്യാലയമാണ്. പ്രധാനമന്ത്രിയുടെ സന്ദർശന സ്ഥലമോ തീയതിയോ തീരുമാനിക്കുന്നതിൽ സംസ്ഥാന സർക്കാറുകൾക്ക് പങ്കില്ലെന്നും അറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
