പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ; പൊതുപരിപാടികളിൽ മന്ത്രിമാർക്ക് ക്ഷണമില്ല, ബഹിഷ്‌കരിച്ച് സർക്കാർ
text_fieldsനരേന്ദ്ര മോദി
കൊച്ചി: വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. സംസ്ഥാനത്തെ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്ന അദ്ദേഹം എൻ.ഡി.എയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കും തുടക്കം കുറിക്കും.
രാവിലെ 11.45ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ 12.15ന് കൊച്ചി നാവിക ആസ്ഥാനത്തെത്തും. 12.30ന് മറൈൻഡ്രൈവിൽ ധീവരസഭ സുവർണജൂബിലി ആഘോഷ സമാപനസംഗമം ഉദ്ഘാടനം ചെയ്യും. 1.15ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കേന്ദ്രസർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം ഉച്ചക്ക് 2.15ന് കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻ.ഡി.എ തെഞ്ഞെടുപ്പ് റാലി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനോടൊപ്പം 5,500 കോടി രൂപ ചെലവിൽ ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
അതേസമയം പ്രധാനമന്ത്രിയുടെ പൊതുപരിപാടി സംസ്ഥാന സർക്കാർ ബഹിഷ്‌ക്കരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരുപാടിയിൽ പങ്കെടുക്കാൻ ക്ഷണമില്ലാത്തത് നേരത്തെ തന്നെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്ന് വ്യക്തമാക്കിയതിന് പിന്നാലെ പരിപാടിയിൽ പങ്കെടുക്കില്ലായെന്ന് മന്ത്രിമാരായ എം.ബി. രാജേഷും കൃഷ്ണൻ കുട്ടിയും അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയിൽ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ 10 മണി മുതല്‍ ഉച്ചക്കുശേഷം 3.30 മണി വരെ ബാനര്‍ജി റോഡ്, ഷണ്മുഖം റോഡ്, പാര്‍ക് അവന്യു, എം.ജി റോഡ് ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

