Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രധാനമന്ത്രി ജനുവരി...

പ്രധാനമന്ത്രി ജനുവരി രണ്ടിന്​ തൃശൂരിൽ; ‘സ്ത്രീശക്തി മോദിക്കൊപ്പം’ സംഗമത്തിൽ പ​ങ്കെടുക്കും

text_fields
bookmark_border
പ്രധാനമന്ത്രി ജനുവരി രണ്ടിന്​ തൃശൂരിൽ; ‘സ്ത്രീശക്തി മോദിക്കൊപ്പം’ സംഗമത്തിൽ പ​ങ്കെടുക്കും
cancel

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി രണ്ടിന്​ തൃശൂരിൽ മഹിള സംഗമത്തിൽ പ​ങ്കെടുക്കും. ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരിലുള്ള സംഗമം​ വൈകീട്ട്​ നാലിന് തേക്കിൻകാട്​ മൈതാനിയിൽ ​ആരംഭിക്കും. അംഗൻവാടി, കുടുംബശ്രീ, തൊഴിലുറപ്പ്​ പ്രവർത്തകർ അടങ്ങുന്ന ലക്ഷം വനിതകൾ പരിപാടിയിൽ പ​ങ്കെടുക്കുമെന്ന്​ ബി.​ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ തൃശൂരിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വണ്ടിപ്പെരിയാർ ബാലികയുടെ കേസിൽ ആഭ്യന്തര വകുപ്പ്​ നീതീകരിക്കാനാവാത്ത വീഴ്ച വരുത്തിയെന്നും സി.പി.എമ്മുകാർ ഉൾപ്പെട്ട ഇത്തരം കേസുകളെല്ലാം അട്ടിമറിക്കപ്പെടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയും

സംസ്ഥാന ധനമ​ന്ത്രിയും കേന്ദ്രത്തിനെതിരെ പച്ചക്കളം ആവർത്തിക്കുകയാണെന്നും സർക്കാരിന്‍റെ കഴിവുകേട്​ മറച്ചുപിടിക്കാൻ കേ​ന്ദ്രത്തെ പഴിചാരുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiModi Kerala Visit
News Summary - Prime Minister in Thrissur on January 2; 'Women Power with Modi' will participate in the rally
Next Story