Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രി തിരുവനന്തപുരത്ത്; കനത്ത സുരക്ഷയിൽ നഗരം

text_fields
bookmark_border
പ്രധാനമന്ത്രി തിരുവനന്തപുരത്ത്; കനത്ത സുരക്ഷയിൽ നഗരം
cancel

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. വൈകിട്ട് 7.50 ഓടെ ശംഖുമുഖം എയർപ്പോർട്ട് ടെക്നിക്കൽ ഏരിയയിലാണ് പ്രധാനമന്ത്രി വന്നിറങ്ങിയത്. സുരക്ഷ സേനയുടെ അകമ്പടിയോടെ അദ്ദേഹം രാജ്ഭവനിലേക്ക് തിരിച്ചു.

അതേസമയം, പ്രധാനമന്ത്രി എത്തുന്നതിനാൽ തിരുവനന്തപുരം നഗരം കനത്ത സുരക്ഷ വലയത്തിലാണ്. പ്രധാനമന്ത്രി എത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി ലഭിച്ചു. തിരുവനന്തപുരം മണക്കാട് യു.എ.ഇ കോൺസുലേറ്റിലാണ് ബോംബ് ഭീഷണി ലഭിച്ചത്. തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ മൂന്നിടങ്ങളിൽ പൈപ്പ് ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് നേരത്തെ ഇ മെയിൽ സന്ദേശം ഉണ്ടായിരുന്നു. ഇന്ന് മാത്രം ജില്ലയിലെ അഞ്ച് സ്ഥലത്താണ് ബോംബ് ഭീഷണി ലഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10.00 മണി വരെയും വെള്ളിയാഴ്ച രാവിലെ 6.30 മണി മുതല്‍ ഉച്ചക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prime Minister in Thiruvananthapuram; City under tight security
Next Story