Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രധാനമന്ത്രി ഇന്ന്...

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; വൈ​കീ​ട്ട് ആ​റി​ന് റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കും

text_fields
bookmark_border
modi
cancel

കൊ​ച്ചി: വി​വി​ധ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ങ്ങ​ൾ​ക്കും പൊ​തു, സ്വ​കാ​ര്യ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തും. ചൊ​വ്വ, ബു​ധ​ൻ ദി​ന​ങ്ങ​ളി​ലാ​ണ് കൊ​ച്ചി, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് കൊ​ച്ചി നാ​വി​ക​സേ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി വൈ​കീ​ട്ട് ആ​റി​ന് കൊ​ച്ചി ന​ഗ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കും.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ഹെ​ലി​കോ​പ്​​ട​റി​ൽ ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​കു​ന്ന ന​രേ​ന്ദ്ര മോ​ദി 7.30ന്​ ​ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലും 10.30ന്​ ​തൃ​പ്ര​യാ​ർ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും പൂ​ജ​യും ദ​ർ​ശ​ന​വും ന​ട​ത്തും. ഗു​രു​വാ​യൂ​രി​ൽ സു​രേ​ഷ് ഗോ​പി എം.​പി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തു​ന്ന മോ​ദി കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡി​ലെ (സി.​എ​സ്.​എ​ൽ) പു​തി​യ ഡ്രൈ ​ഡോ​ക്ക് (എ​ൻ.​ഡി.​ഡി), ക​പ്പ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യു​ള്ള അ​ന്താ​രാ​ഷ്ട്ര കേ​ന്ദ്രം (ഐ.​എ​സ്.​ആ​ർ.​എ​ഫ്), പു​തു​വൈ​പ്പി​നി​ലെ ഐ.​ഒ.​സി​യു​ടെ എ​ൽ.​പി.​ജി ഇ​റ​ക്കു​മ​തി ടെ​ർ​മി​ന​ൽ എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക്ക് 12ന് ​വി​ലി​ങ്ട​ൺ ഐ​ല​ൻ​ഡി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. ഉ​ച്ച​ക്കു​ശേ​ഷം എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വി​ൽ സം​സ്ഥാ​ന​ത്തെ ബൂ​ത്ത്ത​ല സം​ഘ​ട​ന ശാ​ക്തീ​ക​ര​ണ സ​മി​തി​യാ​യ ശ​ക്തി​കേ​ന്ദ്ര​യു​ടെ ചു​മ​ത​ല​ക്കാ​രെ ന​രേ​ന്ദ്ര മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ശേ​ഷം ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiKochi NewsKerala News
News Summary - Prime Minister in Kochi today
Next Story