Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമൂഹിക...

സാമൂഹിക ആരോഗ്യകേന്ദ്രങ്ങളുടെ ഒ.പി സമയം വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ക്കി നീ​ട്ടി

text_fields
bookmark_border
സാമൂഹിക ആരോഗ്യകേന്ദ്രങ്ങളുടെ ഒ.പി സമയം വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ക്കി നീ​ട്ടി
cancel

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ (സി.​എ​ച്ച്.​സി) ഒ.​പി സ​മ​യം വൈ​കീ​ട്ട്​ ആ​റു ​വ​രെ​യാ​ക്കി നീ​ട്ടി. നാ​ലി​ൽ കൂ​ടു​ത​ൽ ഡോ​ക്​​ട​ർ​മാ​രു​ള്ള സി.​എ​ച്ച്.​സി​ക​ളു​ടെ സ​മ​യ​മാ​ണ്​ രാ​വി​െ ​ല ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ ​ത്. 102 സി.​എ​ച്ച്.​സി​ക​ൾ​ക്ക്​ ഇ​ത്​ ബാ​ധ​ക​മാ​ണ്. നി​ല​വി​ൽ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ​യാ​ണ് ​ ഒ.​പി സ​മ​യം.

തീ​രു​മാ​ന​ത്തി​നെ​തി​രെ കെ.​ജി.​എം.​ഒ.​എ രം​ഗ​ത്തെ​ത്തി. ഡോ​ക്​​ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ജീ​വ ​ന​ക്കാ​രെ നി​യ​മി​ക്കാ​തെ പെ​െ​ട്ട​ന്ന്​ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്​ കാ​ര്യ​ങ്ങ​ൾ ത​കി​ ടം​മ​റി​ക്കു​മെ​ന്ന് സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡോ. ​എ.​കെ. റ​ഉൗ​ഫ്​ പ​റ​ഞ്ഞു. രാ​വി​െ​ല ഒ​മ്പ​ത്​ മു​ത​ൽ ഉ​ ച്ച​ക്ക്​ ര​ണ്ടു​വ​രെ​യു​ള്ള ഒ.​പി​ക​ൾ ത​ന്നെ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ്​ കാ​ര​ണം ബു​ദ്ധി​മു​ട്ടി​ലാ​ണ്​. പു​തി​യ ക്ര​മീ​ക​ര​ണം ഡോ​ക്​​ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച​ചെ​യ്യാ​ത്ത​ത്​ ഖേ​ദ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

102 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും വ​ർ​ക്ക്​ അ​റേ​ഞ്ച്​​മ​​​​െൻറ്​ എ​ന്ന രീ​തി​യി​ൽ ഡോ​ക്​​ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും പു​ന​ർ​വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ ഇൗ ​ഡോ​ക്​​ട​ർ​മാ​രെ തി​രി​കെ വി​ളി​ക്ക​ണം. അ​ങ്ങ​നെ വ​രു​േ​മ്പാ​ൾ പു​തു​താ​യി ആ​രം​ഭി​ച്ച കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റും. അ​തി​നാ​ൽ ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ താ​മ​സം വ​രു​മെ​ന്നാ​ണ്​ സൂ​ച​ന.

ഒ.പി സമയം വൈകീട്ട് ആറുവരെയാക്കി നീട്ടിയ സാമൂഹികാരോഗ്യകേന്ദ്രങ്ങൾ:

തിരുവനന്തപുരം: പാലോട്, അഞ്ചുതെങ്ങ്, പൂവാർ, മണമ്പൂര്‍, പെരുങ്കടവിള, വെള്ളനാട്, വെണ്‍പകൽ, വിഴിഞ്ഞം, പുത്തന്‍തോപ്പ്, അണ്ടൂര്‍കോണം, കന്യാകുളങ്ങര, കേശവപുരം, പള്ളിക്കല്‍.

കൊല്ലം: അഞ്ചല്‍, ചവറ, ഓച്ചിറ, ശൂരനാട്, തൃക്കടവൂര്‍.

പത്തനംതിട്ട: കുഞ്ഞീറ്റുകര, ഏനാദിമംഗലം, തുമ്പമൺ, റാന്നി, പെരുനാട്.

ആലപ്പുഴ: അരൂക്കുറ്റി, തൈക്കാട്ടശ്ശേരി, ചുനക്കര, തൃക്കുന്നപ്പുഴ, എടത്വ, ചെമ്പുംപുറം, പാണ്ടനാട്, മാന്നാര്‍, മുഹമ്മ, വെളിയനാട്, മുതുകുളം.

കോട്ടയം: അയര്‍ക്കുന്നം, എരുമേലി, കൂടല്ലൂര്‍, പൈക, ഉള്ളനാട്, കുമരകം, ഇടയാഴം, ഇടമറുക്, വാകത്താനം, മുണ്ടന്‍കുന്ന്.

ഇടുക്കി: മറയൂർ, പുറപ്പുഴ, ഉപ്പുതറ, വണ്ടന്‍മേട്.

എറണാകുളം: വെങ്ങോല, രാമമംഗലം, മൂത്തകുന്നം, ഏഴിക്കര, വടവുകോട്, കാലടി, മാലിപ്പുറം, കുമ്പളങ്ങി.

തൃശൂര്‍: ആലപ്പാട്, മുല്ലശേരി, പഴഞ്ഞി, പുത്തന്‍ചിറ.

പാലക്കാട്: അഗളി, ചാലിശ്ശേരി, ചേര്‍പ്പുളശ്ശേരി, കടമ്പഴിപ്പുറം, കൊടുവായൂർ, കുഴല്‍മന്ദം, വടക്കഞ്ചേരി, പഴമ്പലാക്കോട്, നെന്മാറ.

മലപ്പുറം: എടവണ്ണ, ഉര്‍ങ്ങാട്ടിരി, മങ്കട, എടപ്പാള്‍, താനൂര്‍, വേങ്ങര, കാളികാവ്, കരുവാരക്കുണ്ട്, പുറത്തൂര്‍, നെടുവ.

കോഴിക്കോട്: നരിക്കുനി, തലക്കുളത്തൂര്‍, ഓര്‍ക്കാട്ടേരി, വളയം, മേലാടി, മുക്കം.

കണ്ണൂര്‍: പിണറായി, പാപ്പിനിശ്ശേരി, അഴീക്കോട്, ഇരിവേരി, മയ്യില്‍, കൂത്തുമുഖം, ഇരിക്കൂര്‍, പാനൂര്‍.

കാസര്‍കോട്: ചെറുവത്തൂർ, പെരിയ, മുളിയാര്‍, കുമ്പള, മഞ്ചേശ്വരം.

വയനാട്: പേര്യ, പനമരം, പുല്‍പള്ളി, മീനങ്ങാടി, തരിയോട്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprimary health centremalayalam news
News Summary - primary health centre- kerala news
Next Story