ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിൽ കീഴ്ശാന്തി ജീവനൊടുക്കി
text_fieldsകൊല്ലം: ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിൽ കീഴ്ശാന്തിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഗോവിന ്ദപുരം അട്ടയാവതി ഹരിശ്രീയിൽ ഗിരി ഗോപാലകൃഷ്ണൻ-സുധാദേവി ദമ്പതികളുടെ മകൻ അഭിമന്യുവാണ് (19) മരിച്ചത്. പനയം ക്ഷേത്രത്തിൽ രാവിലെ പ്രഭാതപൂജകൾക്കായി ക്ഷേത്രം തുറക്കാനെത്തിയവരാണ് അഭിമന്യുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പ്രണയിനിക്ക് രാത്രി വാട്സ്ആപ്പിലൂടെ വിഡിയോ കോൾ നടത്തിയായിരുന്നു ആത്മഹത്യ ചെയ്തതെന്ന് അഭിമന്യുവിെൻറ ഫോൺ പരിശോധനയിൽ വ്യക്തമായതായി പൊലീസ് പറയുന്നു. അഞ്ചാലുംമൂട് പൊലീസ്, വിരലടയാള വിദഗ്ധർ എന്നിവരെത്തി തെളിവെടുപ്പ് നടത്തിയ ശേഷം മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ക്ഷേത്രത്തിൽ കോടി അർച്ചന യജ്ഞം നടന്നുവരുകയാണ്. നേരത്തേ ഈ ക്ഷേത്രത്തിൽ കീഴ്ശാന്തിയായിരുന്ന അഭിമന്യു കോടിഅർച്ചന ചടങ്ങുകൾക്കായി അടുത്തിടെയാണ് വീണ്ടും ക്ഷേത്രത്തിലെത്തിയത്. ഇതേ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ഹരിനാരായണൻ സഹോദരനാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, അസി. കമീഷണർ എ. പ്രദീപ്കുമാർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
