ലൈംഗിക പീഡനം: വൈദികർക്ക് സഭയുടെ വിലക്ക്
text_fieldsകോട്ടയം: കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തതോടെ വൈദികർക്ക് സഭയുടെ വിലക്ക്. കേസിൽ ഉൾപ്പെട്ട നാലുവൈദികരെയും വൈദികവൃത്തിയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഒാർത്തഡോക്സ് സഭനേതൃത്വം തീരുമാനിച്ചു. ൈവദികരായ എബ്രഹാം വര്‍ഗീസ് (സോണി), ജെയ്സ് കെ. ജോര്‍ജ്, ജോണ്സണ് വി. മാത്യു, ജോബ് മാത്യു എന്നിവരെയാണ് മാറ്റിനിര്‍ത്തുന്നത്. ഇവർക്ക് അതത് ഭദ്രാസന െമത്രാപ്പോലീത്തമാർ വിലക്ക് ഏർപ്പെടുത്തിയ വിവരം അറിയിച്ച് കത്ത് നൽകി. കുറ്റമുക്തമാകുന്നതുവരെ വൈദികജോലി ചെയ്യരുതെന്നാണ് നിർദേശം.
ഇവർക്കെതിരെ ആരോപണം ഉന്നയിച്ച് പരാതി ലഭിച്ചതിനുപിന്നാലെ ഇവരെ ഇടവക വികാരിസ്ഥാനങ്ങളിൽനിന്ന് സഭനേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. കേസെടുത്തതോടെയാണ് സഭയുമായി ബന്ധപ്പെട്ട പ്രവൃത്തികളിൽനിന്ന് പൂർണമായും മാറ്റിനിർത്താനുള്ള തീരുമാനം.
ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ അന്വേഷണത്തോട് സഭ പൂര്‍ണമായും സഹകരിക്കുമെന്ന് കഴിഞ്ഞദിവസം സഭാ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
