Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാറ്റൂർ കുരിശുമുടി...

മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് കുത്തേറ്റ് മരിച്ചു

text_fields
bookmark_border
മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് കുത്തേറ്റ് മരിച്ചു
cancel

കൊച്ചി: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. അഡ്വ. സേവ്യർ തേലക്കാട്ട് (52) മുൻ കപ്യാരുടെ കുത്തേറ്റ് മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക്​ 12ഒാടെ കുരിശുമുടിയിൽനിന്ന് അടിവാരത്തേക്ക് ഇറങ്ങുകയായിരുന്ന ഫാ. സേവ്യർ തേലക്കാട്ടിനെ കുരിശുമുടിയിലെ കപ്യാരായിരുന്ന തേക്കിൻതോട്ടം വട്ടേക്കാടൻ വീട്ടിൽ ജോണി തടഞ്ഞുനിർത്തി കത്തി ഉപ​േയാഗിച്ച്​ കുത്തുകയായിരുന്നു. കുത്തിയശേഷം ജോണി വനത്തിനുള്ളിലേക്ക് ഓടിപ്പോയി. 

തുടയിൽ ആഴത്തിൽ കുത്തേറ്റ ഫാ. സേവ്യറി​​​​െൻറ രക്തക്കുഴലുകൾ പൊട്ടുകയും അമിത രക്​തസ്രാവം ഉണ്ടാവുകയും ചെയ്തു. മല ഇറങ്ങുമ്പോൾ റെക്ടറി​​​െൻറ കൂടെയുണ്ടായിരുന്ന പ്രവാസിയായ മനുവും മലയിലെ ആറാം സ്​ഥലത്തിന് സമീപം പ്ലമ്പിങ്​ ജോലി നടത്തിക്കൊണ്ടിരുന്ന മൂന്ന് തൊഴിലാളികളും ചേർന്നാണ്​ കുഴഞ്ഞുവീണ അദ്ദേഹത്തെ അരമണിക്കൂറോളം ചുമന്ന് അടിവാര​െത്തത്തിച്ച് വാഹനത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, വഴിമധ്യേ മരിച്ചു. രക്തം വാർന്നാണ്​ മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

റെക്ടർ മല കയറാൻ പോയിട്ടുണ്ടെന്ന്​ അറിഞ്ഞ് എത്തിയതായിരുന്നു ജോണി. 25 വർഷമായി കപ്യാരുടെ ചുമതലയിലുള്ള ജോണിയെ മദ്യപാനത്തി​​​െൻറയും സ്വഭാവദൂഷ്യത്തി​​​െൻറയും പേരിൽ ആഴ്ചകൾക്ക്​ മുമ്പ്​ ജോലിയിൽനിന്ന്​ സസ്​പെൻഡ്​ ചെയ്തിരുന്നു. വ്യാഴാഴ്ച ചർച്ചക്ക്​ എത്താൻ ജോണിയോട്​ ഫാ. തേലക്കാട്ട് ആവശ്യപ്പെട്ടിരുന്നതായും ദേവാലയ അധികൃതർ അറിയിച്ചു. സി.ഐ സജി മാർക്കോസി​​​​െൻറ നേതൃത്വത്തിൽ പൊലീസ്​ നടപടി സ്വീകരിച്ചു. പെരുമ്പാവൂർ ഡിവൈ.എസ്​.പി ജി. വേണു, സി.ഐ ബൈജു പൗലോസ്​, എസ്​.ഐ എൻ.എ. അനൂപ് എന്നിവരുടെ നേതൃത്വത്തിൽ മലയാറ്റൂർ വനത്തിൽ ജോണിക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്. 

എറണാകുളം-അങ്കമാലി അതിരൂപതയിലെ താന്നിപ്പുഴ ഈസ്​റ്റ്​ ചേരാനല്ലൂർ ഇടവകാംഗമാണ്​ ഫാ. സേവ്യർ തേലക്കാട്ട്. കണ്ണൂർ കരിമ്പൻചാൽ വെള്ളാട്ട് പരേതനായ പൗലോസി​​​​െൻറയും  േത്രസ്യയുടെയും മകനാണ്. 1993 ഡിസംബർ 27ന്​ ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽനിന്ന്​ പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി, എറണാകുളം ബസിലിക്ക പള്ളികളിൽ സഹവികാരി, തുണ്ടത്തുകടവ്, വരാപ്പുഴ, നായത്തോട്, ഉല്ലല, പഴങ്ങനാട് പള്ളികളിൽ വികാരി, സി.എൽ.സി അതിരൂപത പ്രമോട്ടർ, ക്ഷീ​േരാൽപാദന സൊസൈറ്റിയായ പി.ഡി.ഡി.പി വൈസ്​ ചെയർമാൻ, എറണാകുളം അമൂല്യ ഇൻഡസ്​ട്രീസ്​ ആൻഡ് ഐ.ടി.സി ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.2011 മുതൽ കുരിശുമുടി റെക്ടറാണ്. 2016ൽ എറണാകുളം ലോ കോളജിൽനിന്ന് എൽ.എൽ.ബി ബിരുദം നേടിയിട്ടുണ്ട്. സഹോദരങ്ങൾ: മോളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെൽന. 

സീറോ മലബാർ സഭ മേജർ ആർച്​  ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപത സഹായമെത്രാന്മാരായ മാർ സെബാസ്​റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ്​ പുത്തൻവീട്ടിൽ എന്നിവർ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തി പ്രാർഥനാശുശ്രൂഷ നടത്തി. കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്​റ്റ്മോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൂക്ഷിക്കും. വെള്ളിയാഴ്ച  രാവിലെ 10 മുതൽ രാത്രി എട്ടുവരെ മൃതദേഹം മലയാറ്റൂർ സ​​​െൻറ്​ തോമസ്​ പള്ളിയിൽ പൊതുദർശനത്തിന്​ വെക്കും. തുടർന്ന് ഈസ്​റ്റ്​ ചേരാനല്ലൂരിലുള്ള വസതിയിലേക്ക്​ കൊണ്ടുപോകും. ശനിയാഴ്ച രാവിലെ 10ന്​ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. മേജർ ആർച്​ ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിലാണ്​ സംസ്​കാരശുശ്രൂഷകൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskilledpriestmalayalam newsmalayattoor church
News Summary - priest killed in malayattoor church- Kerala News
Next Story