Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഛത്തിസ്ഗഢ്​ സ്വദേശിയായ...

ഛത്തിസ്ഗഢ്​ സ്വദേശിയായ വൈദികൻ ട്രെയിന്‍തട്ടി മരിച്ചനിലയില്‍

text_fields
bookmark_border
ഛത്തിസ്ഗഢ്​ സ്വദേശിയായ വൈദികൻ ട്രെയിന്‍തട്ടി മരിച്ചനിലയില്‍
cancel

ചങ്ങനാശ്ശേരി: തുരുത്തി കാനയില്‍ പഠനത്തിനെത്തിയ ഛത്തിസ്ഗഢ്​ സ്വദേശിയായ വൈദികൻ ട്രെയിന്‍തട്ടി മരിച്ചനിലയില്‍. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള കാന പഠനകേന്ദ്രത്തിലെ ഫാമിലി കൗണ്‍സലിങ് വിദ്യാർഥിയായ ഫാ. മുകേഷ് ടിര്‍ക്കിയെയാണ്​ (36) റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് പൊലീസിന് പരാതി നൽകിയിരുന്നു. കാനയിലെ താമസമുറിയിൽനിന്ന്​ ആത്മഹത്യക്കുറിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. മുറിയില്‍നിന്ന്​ ലഭിച്ച മൊബൈലില്‍നിന്ന്​ താന്‍ മരിക്കുകയാണെന്ന്​ ഗുഡ്ബൈ പറഞ്ഞ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മെസേജ് അയച്ചതായി പൊലീസ് കണ്ടെത്തി.

ശനിയാഴ്ച പുലര്‍ച്ച ഒരാളുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ്​ വൈദിക​​േൻറതാണെന്ന് തിരിച്ചറിഞ്ഞത്​. ചങ്ങനാശ്ശേരി എസ്.ഐ അഭിലാഷി​​​െൻറ നേതൃത്വത്തില്‍ ഇൻക്വസ്​റ്റ്​ നടത്തി. മൃത​േദഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്​റ്റ്​മോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newspriestmalayalam news
News Summary - Priest Commit Suicide - Kerala News
Next Story