കുമ്പസാരം മറയാക്കി പീഡനം: റിമാൻഡിലുള്ള വൈദികരുടെ ജാമ്യാപേക്ഷ തള്ളി
text_fieldsതിരുവല്ല: ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ ഓർത്തഡോക്സ് സഭ വൈദികരുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. രണ്ടാം പ്രതി ജോബ് മാത്യു, മൂന്നാം പ്രതി ജോൺസൺ പി. മാത്യു എന്നിവരാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. അന്വേഷണവുമായി സഹകരിക്കാമെന്നായിരുന്നു വൈദികരുടെ വാദം. അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ജാമ്യം നൽകുന്നതിനെ എതിർത്തു.
വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ 11ന് ഹൈകോടതി നിരസിച്ചതോടെ രണ്ടാം പ്രതിയായ ജോബ് മാത്യു 12ന് കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ കീഴടങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസം കോഴഞ്ചേരിയിലെ ബന്ധുവീട്ടിൽനിന്ന് മൂന്നാം പ്രതി ജോൺസൺ പി. മാത്യുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കാനാണ് വൈദികരുടെ നീക്കം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
