Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോട്ടൽ...

ഹോട്ടൽ ഭക്ഷണത്തിന്​ വില കൂട്ടരുത്​; കുറയണം –ധനമന്ത്രി 

text_fields
bookmark_border
ഹോട്ടൽ ഭക്ഷണത്തിന്​ വില കൂട്ടരുത്​; കുറയണം –ധനമന്ത്രി 
cancel

തി​രു​വ​ന​ന്ത​പു​രം: ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി​യ​തോ​ടെ ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണ​വി​ല കു​റ​യു​ക​യാ​ണ്​ വേ​ണ്ട​തെ​ന്ന്​ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്. വി​ല വ​ർ​ധി​പ്പി​ച്ച​താ​യി പ​രാ​തി കി​ട്ടി​യാ​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. ഉ​ദാ​ഹ​ര​ണ​സ​ഹി​ത​മാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്. ‘75 ല​ക്ഷം രൂ​പ​വ​രെ വി​റ്റു​വ​ര​വു​ള്ള, എ.​സി​യ​ല്ലാ​ത്ത ഹോ​ട്ട​ലി​ൽ നി​ല​വി​ൽ 75 രൂ​പ​യാ​ണ്​ വെ​ജി​റ്റേ​റി​യ​ൻ ഉൗ​ണി​നെ​ന്ന്​ വി​ചാ​രി​ക്കു​ക. അ​സം​സ്​​കൃ​ത​സാ​ധ​ന​ത്തി​ന്​ 35 രൂ​പ വി​ല​യാ​കും. അ​തി​ന്​ 2.45 രൂ​പ നി​കു​തി​വ​രും. പാ​ച​ക​വാ​ത​കം അ​ട​ക്ക​മു​ള്ള​വ​ക്ക്​ 3.50 രൂ​പ ചെ​ല​വാ​കും. 0.50 രൂ​പ നി​കു​തി. നി​ല​വി​ലെ വാ​റ്റ്​ കോ​മ്പൗ​ണ്ടി​ങ്​ നി​കു​തി 0.50 രൂ​പ​യാ​ണ്. ആ​കെ ന​ൽ​കി​യ നി​കു​തി 3.45 രൂ​പ​യാ​ണ്. നി​കു​തി ഒ​ഴി​വാ​ക്കി​യാ​ലു​​ള്ള വി​ല 71.55 രൂ​പ.

ജി.​എ​സ്.​ടി നി​ര​ക്ക്​ അ​ഞ്ച്​ ശ​ത​മാ​നം വ​ന്നാ​ൽ ഉൗ​ണി​ന്​ 75.13 രൂ​പ മാ​ത്ര​മേ ആ​കു​ക​യു​ള്ളൂ. വി​ല വ​ർ​ധ​ന​യി​ല്ല’ -മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. എ.​സി റ​സ്​​റ്റാ​റ​ൻ​റി​ലാ​യാ​ൽ നി​കു​തി 7.95 രൂ​പ നി​ല​വി​ൽ ന​ൽ​കു​ന്നു​ണ്ട്. അ​തോ​ടെ നി​കു​തി​യി​ല്ലാ​ത്ത വി​ല 67.06 രൂ​പ​യാ​ണ്. അ​ഞ്ച്​ ശ​ത​മാ​നം ജി.​എ​സ്.​ടി ചേ​ർ​ത്താ​ൽ വി​ല 70.40 രൂ​പ​യാ​യി കു​റ​യും. 75 ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ വി​റ്റു​വ​രു​ള്ള എ.​സി അ​ല്ലാ​ത്ത ഹോ​ട്ട​ലി​ൽ ​ഉൗ​ണി​ന്​ 80.14 രൂ​പ​യും എ.​സി ഹോ​ട്ട​ലി​ൽ 79.70 രൂ​പ​യാ​യും വ​ർ​ധി​ക്കും.

12, 18 ശ​ത​മാ​നം നി​കു​തി​നി​ര​ക്കു​ക​ൾ ​െവ​ച്ചാ​ണി​ത്. എ.​സി അ​ല്ലാ​ത്ത ഹോ​ട്ട​ലി​ൽ 350 രൂ​പ വി​ല​യു​ള്ള കോ​ഴി വി​ഭ​വ​ത്തി​ന്​​​ 36 രൂ​പ നി​ല​വി​ൽ നി​കു​തി​യു​ണ്ട്. ഇ​ത്​ കി​ഴി​ച്ചാ​ൽ 314 രൂ​പ​യാ​ണ്​ വി​ല. അ​ഞ്ച്​​ ശ​ത​മാ​നം ജി.​എ​സ്.​ടി പ്ര​കാ​രം 339.70 രൂ​പ​യാ​യി വി​ല കു​റ​യു​ക​യാ​ണ്​ ജി.​എ​സ്.​​ടി​യി​ൽ വേ​ണ്ട​ത്. എ.​സി ഹോ​ട്ട​ലി​ലാ​യാ​ൽ ഇ​ത്​ 308.70 രൂ​പ​യാ​യി കു​റ​യ​ണം. 75 ല​ക്ഷ​ത്തി​ന്​ മു​ക​ളി​ലെ നോ​ൺ എ.​സി ഹോ​ട്ട​ലി​ൽ 12 ശ​ത​മാ​നം നി​കു​തിെ​വ​ച്ച്​ ഇ​ത്​ 351.68 രൂ​പ​യാ​യും എ.​സി റ​സ്​​റ്റാ​റ​ൻ​റി​ൽ 18 ശ​ത​മാ​നം നി​കു​തി​െ​വ​ച്ച്​ 346.92 രൂ​പ​യാ​യു​മാ​യി താ​ഴു​ക​യാ​ണ്​ വേ​ണ്ട​ത്. 

ആ​കെ നി​കു​തി​ക്ക്​ കി​ട്ടു​ന്ന ​െക്ര​ഡി​റ്റും ബി​സി​ന​സ്​ ആ​വ​ശ്യ​ത്തി​ന്​ ജി.​എ​സ്.​ടി കാ​ല​ത്ത്​ വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും ചു​മ​ത്തു​ന്ന നി​കു​തി​ക്ക്​ കി​ട്ടു​ന്ന ​െക്ര​ഡി​റ്റും പ​രി​ഗ​ണി​ക്ക​ണം. കെ​ട്ടി​ട​വാ​ട​ക, വാ​ഹ​ന​വാ​ട​ക, പ​ര​സ്യ​ചെ​ല​വു​ക​ൾ, ടെ​ലി​ഫോ​ൺ, വാ​ങ്ങു​ന്ന അ​ടു​ക്ക​ള സാ​മ​ഗ്രി​ക​ൾ, അ​റ്റ​കു​റ്റ​പ്പ​ണി, ഒാ​ഡി​റ്റ്​ ഫീ​സ്​ തു​ട​ങ്ങി​യ​വ​ക്ക്​ ​െക്ര​ഡി​റ്റ്​ ല​ഭി​ക്കും. ഇ​തു​കൂ​ടി നോ​ക്കി​യാ​ൽ വി​ൽ​പ​ന​വി​ല മേ​ൽ​പ​റ​ഞ്ഞ വി​ല​യി​ലും കു​റ​ച്ച്​ മാ​ത്ര​മേ നി​ശ്ച​യി​ക്കാ​ൻ പാ​ടു​ള്ളൂ. അ​ല്ലാ​ത്ത​പ​ക്ഷം ജി.​എ​സ്.​​ടി​യി​ലെ വി​രു​ദ്ധ ലാ​ഭ​വ​കു​പ്പ്​ പ്ര​കാ​രം ന​ട​പ​ടി​ക്ക്​ വി​േ​ധ​യ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pricekerala newsThomas Issachotel foodmalayalam newsgst india
News Summary - price not increased in hotel food s -thomas issac
Next Story