Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസപ്ലൈകോയിലും വിലവർധന;...

സപ്ലൈകോയിലും വിലവർധന; അവശ്യസാധനങ്ങൾക്ക്​ ക്ഷാമം

text_fields
bookmark_border
supplyco
cancel

കൊ​ച്ചി: പൊ​തു​വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യി​രി​ക്കെ, സ​ബ്​​സി​ഡി സാ​ധ​ന​ങ്ങ​ൾ ഒ​ഴി​കെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക്​ സ​പ്ലൈ​കോ ഔ​ട്ട്​​ല​റ്റു​ക​ളി​ൽ ക്ഷാ​മം. അ​രി അ​ട​ക്കം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക്​ വി​ല​വ​ർ​ധ​ന​യു​മു​ണ്ട്. സ​ബ്​​സി​ഡി നി​ര​ക്കി​ൽ വി​ൽ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​പോ​ലും മി​ക്ക ഔ​ട്ട്ല​റ്റു​ക​ളി​ലും പ​രി​മി​ത​മാ​യ സ്​​റ്റോ​ക്കേ​യു​ള്ളൂ​​.

ഈ​മാ​സം സ്​​റ്റോ​ക്ക്​​ എ​ത്താ​ത്ത​താ​ണ്​ പ്ര​ശ്നം. സ​ബ്​​സി​ഡി നി​ര​ക്കി​ൽ വി​ൽ​ക്കേ​ണ്ട സാ​ധ​ന​ങ്ങ​ളു​ടെ സ്​​റ്റോ​ക്ക്​​ ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ്​ പൊ​തു​വി​ൽ​പ​ന​യെ​ന്ന​തി​നാ​ൽ സ്​​റ്റോ​ക്ക്​​ കു​റ​വ്​ മൂ​ലം സം​ഭ​വി​ക്കു​ന്ന ക്ഷാ​മ​മാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ബാ​ധി​ക്കു​ന്ന​ത്. സാ​ധ​ന​ങ്ങ​ൾ​ക്ക്​ ഒ​ന്ന​ര​യാ​ഴ്ച മു​മ്പു​ള്ള​തി​നെ​ക്കാ​ൾ വ​ർ​ധി​ച്ച വി​ല​യാ​ണ്​ സ​പ്ലൈ​കോ​യി​ൽ ഇ​പ്പോ​ൾ. വി​ല​ക്കൂ​ടു​ത​ലെ​ന്ന ആ​രോ​പ​ണം മ​റി​ക​ട​ക്കാ​ൻ സ​ബ്​​സി​ഡി ഇ​ന​ങ്ങ​ളു​ടെ വി​ല സ്​​റ്റെ​ഡി​യാ​യി നി​ർ​ത്തി​യാ​ണ്​ വി​ല​വ​ർ​ധ​ന ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്.

വി​വി​ധ ഇ​നം അ​രി​ക്ക്​ കി​ലോ​ഗ്രാ​മി​ന്​ നാ​ല​ര​രൂ​പ വ​രെ​യാ​ണ്​ വ​ർ​ധി​ച്ച​ത്. ഏ​റെ ആ​വ​ശ്യ​ക്കാ​രു​ള്ള മ​ട്ട അ​രി​ക്ക്​ (വ​ടി) പു​തി​യ വി​ല 49.50 രൂ​പ​യാ​ണ്. 45 രൂ​പ​യാ​യി​രു​ന്നു ഇ​തു​വ​രെ. പ​ച്ച​രി 4.50 രൂ​പ വ​ർ​ധി​ച്ച്​ 37.50 രൂ​പ​യി​ലെ​ത്തി. ജ​യ അ​രി​ക്ക്​ 2.50 രൂ​പ​യും ജ​യ പ്രീ​മി​യം, ബി​രി​യാ​ണി അ​രി​ക​ൾ​ക്ക്​ മൂ​ന്ന്​ രൂ​പ വീ​ത​വും കൂ​ടി.

സു​രേ​ഖ, പൊ​ന്നി ഇ​ന​ങ്ങ​ൾ​ക്ക്​ വി​ല വ​ർ​ധി​ച്ചി​ട്ടി​ല്ല. മ​ട്ട​ക്ക്​ (ഉ​ണ്ട) 44 രൂ​പ​യാ​ണ്. വ​റ്റ​ൽ മു​ള​ക്​ പ്രീ​മി​യം ഗ്രേ​ഡി​ന്​ 369 രൂ​പ​യാ​ണ്. കി​ലോ​ഗ്രാ​മി​ന്​ 29 രൂ​പ​യാ​ണ്​ വ​ർ​ധി​ച്ച​ത്. ജീ​ര​കം വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന്​ 689 രൂ​പ​യാ​യി.​ 90 രൂ​പ​യാ​ണ്​ വ​ർ​ധി​ച്ച​ത്. 280 ആ​യി​രു​ന്ന പെ​രു​ഞ്ചീ​ര​ക​ത്തി​ന്​ 314 ആ​ണി​പ്പോ​ൾ വി​ല.

ചെ​റു​പ​യ​റി​ന്​ ഏ​ഴ്​ രൂ​പ​യും ക​ട​ല​ക്ക്​ 10 രൂ​പ​യും കൂ​ടി. വ​ൻ​പ​യ​ർ, തു​വ​ര പ​രി​പ്പ്, ഉ​ലു​വ വി​ല നാ​ല്​ രൂ​പ​വ​രെ​യാ​ണ്​ വ​ർ​ധി​ച്ച​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളി​ൽ വി​ല കു​റ​ഞ്ഞ​ത്​ ക​ടു​കി​ന്​ മാ​ത്രം. പ​ഞ്ച​സാ​ര, വ​ൻ​പ​യ​ർ, പീ​സ്​ പ​രി​പ്പ്, മ​ല്ലി എ​ന്നി​വ​യു​ടെ വി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല.

സ​ബ്​​സി​ഡി ഇ​ന​ങ്ങ​ളി​ൽ​ത​ന്നെ പ​ല​തും കി​ട്ടാ​ത്ത സ്ഥി​തി​യു​മു​ണ്ട്. ഇ​വ​യി​ൽ ​ചെ​റു​പ​യ​റും വെ​ളി​ച്ചെ​ണ്ണ​യും പ​ഞ്ച​സാ​ര​യും കി​ട്ടാ​നാ​ണ്​ ബു​ദ്ധി​മു​ട്ട്. സ​ബ്​​സി​ഡി വെ​ളി​ച്ചെ​ണ്ണ കി​ട്ട​ണ​മെ​ങ്കി​ൽ സ​ബ്​​സി​ഡി നി​ര​ക്കി​ല​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ​കൂ​ടി വാ​ങ്ങ​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supplycopriceprice hikeshortage
News Summary - price hike in supplyco-Shortage of essentials
Next Story