Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഴിഞ്ഞ വർഷത്തെ...

കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ തന്നെ; ‘കേരള’യിൽ ബി.എ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി

text_fields
bookmark_border
Kerala University
cancel

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ചോദ്യ​​പേപ്പർ ആവർത്തിച്ചതിനെ തുടർന്ന്​ കേരള സർവകലാശാല വെള്ളിയാഴ്ച നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്​.എസ്​.എ ബി.എ ഹിസ്റ്ററി പരീക്ഷ റദ്ദാക്കി. ‘മേജർ ട്രെൻഡ്​സ്​ ഇൻ ഹിസ്​റ്റോറിയോഗ്രഫി’ പേപ്പറിന്‍റെ പരീക്ഷയാണ്​ റദ്ദാക്കിയത്​. ഇതേ കോഴ്​സിന്‍റെ 11, 13 തീയതികളിൽ നടത്താൻ നിശ്​ചയിച്ചിരുന്ന പരീക്ഷകൾ മാറ്റുകയും ചെയ്തു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

വെള്ളിയാഴ്ച പരീക്ഷക്ക്​ ശേഷം കോളജുകളിൽ നിന്നാണ്​ കഴിഞ്ഞ വർഷത്തെ ചോദ്യ​പേപ്പർ തന്നെയാണ്​ ഇത്തവണത്തെ പരീക്ഷക്കും ലഭ്യമാക്കിയതെന്ന വിവരം പരീക്ഷ കൺട്രോളർക്ക്​ ലഭിക്കുന്നത്​. ഇക്കാര്യം വൈസ്​ചാൻസലറെ അറിയിച്ചതോടെ പരീക്ഷ റദ്ദാക്കാൻ നിർദേശിക്കുകയായിരുന്നു. 11, 13 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ ചോദ്യ​പേപ്പറുകളിലും ഈ പിഴവ്​ ആവർത്തിച്ചിട്ടുണ്ടോ എന്ന്​ പരിശോധിക്കാനും വി.സി നിർദേശിച്ചു. ഇതേതുടർന്നാണ്​ ഈ തീയതികളിലെ പരീക്ഷ മാറ്റാൻ തീരുമാനിച്ചത്​.

ചോദ്യ​പേപ്പർ തയാറാക്കുന്നയാൾക്കോ സൂക്ഷ്മപരിശോധന നടത്തുന്നയാൾക്കോ സംഭവിച്ച പിഴവാണ്​ കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ ഉപയോഗിച്ച്​ വീണ്ടും പരീക്ഷ നടത്താൻ ഇടയാക്കിയതെന്നാണ്​ സർവകലാശാല വിശദീകരണം. ഇതുസംബന്ധിച്ച്​ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala universityBA history exam
News Summary - Previous year question paper itself Kerala University has canceled BA history exam
Next Story