ചാരിറ്റിപ്രവർത്തകരുടെ മുൻ ഇടപാടുകളും പരിശോധിക്കും –പൊലീസ്
text_fieldsകൊച്ചി: അമ്മയുടെ കരൾമാറ്റ ചികിത്സക്ക് സഹായമായി ലഭിച്ച തുകയിൽനിന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഓൺലൈൻ ചാരിറ്റിപ്രവർത്തകരുടെ പണമിടപാടുകൾ പരിശോധിക്കുമെന്ന് പൊലീസ്. വർഷയെന്ന പെൺകുട്ടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് േകസെടുത്തത്.
ഇവരുടെ മുൻകാല ഇടപാടുകളും പരിശോധിക്കുമെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.
ജൂൺ 24നായിരുന്നു വർഷ, അമ്മയുടെ ചികിത്സക്ക് സഹായം ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചത്. ഇതിന് പിന്തുണയുമായി സമൂഹമാധ്യമത്തിലൂടെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന തൃശൂര്‍ സ്വദേശി സാജന് കേച്ചേരിയടക്കം ചാരിറ്റി പ്രവർത്തകർ രംഗത്തെത്തി. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയൻറ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഇതിന് പെണ്‍കുട്ടി സമ്മതിക്കാതെയായതോടെ ഭീഷണി മുഴക്കുകയായിരുന്നെന്നാണ് പരാതി. പിന്നീട് ഫിറോസ് കുന്നംപറമ്പിലും പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു.
കേസിൽ ഹവാല, കുഴൽപ്പണ ഇടപാട് ആരോപിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമൊന്നുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഫിറോസ് കുന്നംപറമ്പിലടക്കം നാലുപേരെയും പൊലീസ് ചോദ്യം ചെയ്യും. ഇവർ തമ്മിെല ബന്ധങ്ങളും ഇടപാടുകളും പരിശോധിക്കും. പെണ്‍കുട്ടിയുടെയും അമ്മയുടെയും അക്കൗണ്ടിലേക്കായി 1.35 കോടി രൂപ എത്തിയെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
