രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി
text_fieldsപത്തനംതിട്ട: ഇന്ത്യ-പാകിസ്താൻ സംഘർഷ പശ്ചാത്തലത്തിൽ േവ്യാമഗതാഗതത്തിനും വി.വി.ഐ.പി യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കി. ഇക്കാര്യം അറിയിച്ച് രാഷ്ട്രപതിയുടെ ഓഫിസിൽനിന്ന് അറിയിപ്പ് ലഭിച്ചതായി ജില്ല കലക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു.
ഈ മാസം 18,19 തീയതികളിൽ രാഷ്ട്രപതി ഇരുമുട്ടിക്കെട്ടുമായി ശബരിമലയിൽ ദർശനം നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. തുടർന്ന് മുന്നൊരുക്കവും സുരക്ഷാക്രമീകരണങ്ങളും തുടങ്ങിയിരുന്നു. ഇതോടെ ഈ മാസം 18നും 19നും വെർച്വൽ ക്യൂ ബുക്കിങ് നിയന്ത്രണം പിൻവലിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.