രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു
text_fieldsഎ.ഡി.ജി.പി വെങ്കടേഷ് ഹത്തേ ബെൽഗൽ, ഫിറോസ് എം. ഷഫീഖ്, പ്രദീപ് കുമാർ, നജീബ് സുലൈമാൻ, ടി.എസ്. സിനോജ്, രാജ്കുമാർ പുരുഷോത്തമൻ, ശ്രീകുമാർ മഠത്തിലഴിക്കത്ത്, സി.ആർ. സന്തോഷ്, രാജേഷ് കുമാർ, മോഹൻദാസൻ
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ മെഡലുകൾ പ്രഖ്യാപിച്ചു. വിശിഷ്ട സേവനത്തിനുള്ള മെഡലുകൾക്ക് കേരളത്തിലെ വിവിധ വകുപ്പുകളിൽനിന്നായി അഞ്ചുപേരും സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾക്ക് 15 പേരും അർഹരായി.
പൊലീസ്, അഗ്നിരക്ഷ വിഭാഗം, ജയിൽ വകുപ്പ് എന്നീ വിഭാഗങ്ങളിലാണ് കേരളത്തിന് മെഡൽ നേട്ടം. പൊലീസ് വിഭാഗത്തിൽ എ.ഡി.ജി.പി വെങ്കടേഷ് ഹത്തേ ബെൽഗൽ, അഗ്നിരക്ഷാ സേനയിൽനിന്ന് സ്റ്റേഷൻ ഓഫിസർമാരായ വി.കെ. ബിജു, ടി. ഷാജി കുമാർ, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ സി.വി. ദിനേശൻ, ജയിൽ വകുപ്പിൽനിന്ന് ജയിൽ സൂപ്രണ്ട് പി. വിജയൻ എന്നിവർക്കാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ ലഭിച്ചത്.
സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾക്ക് കേരളത്തിൽനിന്ന് പൊലീസ് വിഭാഗത്തിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരായ ടി.എസ്. സിനോജ്, ഫിറോസ് എം. ഷഫീഖ്, പ്രദീപ് കുമാർ, അയ്യപ്പൻ പിള്ള, രാജ്കുമാർ പുരുഷോത്തമൻ, നജീബ് സുലൈമാൻ, ഇൻസ്പെക്ടർ ശ്രീകുമാർ മഠത്തിലഴിക്കത്ത്, സബ് ഇൻസ്പെക്ടർമാരായ സി.ആർ. സന്തോഷ്, രാജേഷ് കുമാർ, ശശിധരൻ, ലക്ഷ്മി അമ്മ, ഹെഡ്കോൺസ്റ്റബിൾ മോഹൻദാസൻ എന്നിവരാണ് അർഹരായത്.
അഗ്നിരക്ഷാ സേനയിൽനിന്ന് സ്റ്റേഷൻ ഓഫിസർ സി.കെ. മുരളീധരൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ. ദിവുകുമാർ, കെ. ബിജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഡ്രൈവർ) കെ. സുജയൻ എന്നിവർക്ക് സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ ലഭിച്ചു. ജയിൽ വകുപ്പിൽനിന്ന് ഡെപ്യൂട്ടി സൂപ്രണ്ട് പി.എം. നരേന്ദ്രൻ, അസി. സൂപ്രണ്ട് ജി.ആർ.ഐ വി. അപ്പുക്കുട്ടി എന്നിവരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾക്ക് അർഹരായത്. രാജ്യത്താകെ വിവിധ വിഭാഗങ്ങളിലായി 1037 പേർക്കാണ് മെഡലുകൾ പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ മെഡൽ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

