സഹിഷ്ണുതയും സ്വീകാര്യതയും വിവേകാനന്ദന് നല്കിയ പാഠം –രാഷ്ട്രപതി
text_fieldsകന്യാകുമാരി: സഹിഷ്ണുതയും സ്വീകാര്യതയുമാണ് വിവേകാനന്ദന് നല്കിയ പാഠങ്ങളെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കന്യാകുമാരി വിവേകാനന്ദപ്പാറയുടെ സുവർണ ജൂബിലിയാഘോഷത്തിെൻറയും ‘ഏക് ഭാരത് വിജയ് ഭാരത്’പരിപാടിയുടെയും ഉദ്ഘാടനം കന്യാകുമാരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
650 ഒാളം തൊഴിലാളികളുടെ കഠിനാധ്വാനത്തിെൻറയും പ്രതിബദ്ധതയുടെയും സമര്പ്പണത്തിെൻറയും ചിഹ്നമാണ് വിവേകാനന്ദ സ്മൃതിമണ്ഡപം. എന്തെന്നില്ലാത്ത ഉണര്‍വ് നല്‍കുന്നതാണ് വിവേകാനന്ദ സ്മൃതിമണ്ഡപവും വിവേകാനന്ദകേന്ദ്രവും. ഇവ സ്വാമി വിവേകാനന്ദന് വീക്ഷിച്ചതുപോലെ ലോകത്തിലെ എല്ലാപേര്‍ക്കും നന്മ നല്കുന്ന സ്ഥാപനങ്ങളായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നോടെ കന്യാകുമാരിയില്‍ എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മന്ത്രി രാജലക്ഷ്മി, എം.പി എ. വിജയകുമാര്‍, കലക്ടര്‍ പ്രശാന്ത് എം. വഡ്നേരേ തുടങ്ങിയവര്‍ ഹെലിപാഡില്‍ സ്വീകരിച്ചു. അഞ്ചുമണിയോടെ പ്രത്യേക ബോട്ടില്‍ അദ്ദേഹം വിവേകാനന്ദപ്പാറയിലെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചു.
അവിടെ വിവേകാനന്ദകേന്ദ്രം വൈസ് പ്രസിഡൻറ് എ. ബാലകൃഷ്ണന് പൂര്‍ണകുംഭം നല്കി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
