Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്ട്രപതി രണ്ടുദിവസ സന്ദർശനത്തിന് കേരളത്തിൽ

text_fields
bookmark_border
രാഷ്ട്രപതി രണ്ടുദിവസ സന്ദർശനത്തിന് കേരളത്തിൽ
cancel
camera_alt

തിരുവനന്തപുരത്തെത്തിയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രി ആന്റണി രാജുവും സ്വീകരിക്കുന്നു

Listen to this Article

തിരുവനന്തപുരം: രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ബുധനാഴ്ച രാത്രി 8.40നാണ് തിരുവനന്തപുരത്തെത്തിയത്. പത്നി സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ട്.

രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്, ഗതാഗത മന്ത്രി ആന്‍റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, സതേൺ എയർ കമാൻഡ് എ.ഒ കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ജെ. ചലപതി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ, കലക്ടർ ഡോ. നവ്ജ്യോത് ഖോസ എന്നിവർ ചേർന്ന് സ്വീകരിച്ചു.

രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി വ്യാഴാഴ്ച രാവിലെ 11.30ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വനിതസാമാജികരുടെ ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് രാജ്ഭവനിലേക്കുമടങ്ങുന്ന അദ്ദേഹം വൈകീട്ട് 5.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പുണെയിലേക്ക് തിരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - President Ramnath Kovind arrives in Kerala for 2-day visit
Next Story