Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാ​ഷ്​​ട്ര​പ​തി ...

രാ​ഷ്​​ട്ര​പ​തി  ഇ​ന്ന് കേ​ര​ള​ത്തി​ൽ

text_fields
bookmark_border
രാ​ഷ്​​ട്ര​പ​തി  ഇ​ന്ന് കേ​ര​ള​ത്തി​ൽ
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: മൂ​​ന്നു ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി രാ​​ഷ്​​​ട്ര​​പ​​തി രാം​​നാ​​ഥ് കോ​​വി​​ന്ദ് ഞാ​​യ​​റാ​​ഴ്​​​ച കേ​​ര​​ള​​ത്തി​​ലെ​​ത്തും. വൈ​​കീ​​ട്ട്​ അ​​ഞ്ചി​​ന് തി​​രു​​വ​​ന​​ന്ത​​പു​​രം എ​​യ​​ര്‍ഫോ​​ഴ്‌​​സ് ടെ​​ക്‌​​നി​​ക്ക​​ല്‍ ഏ​​രി​​യ​​യി​​ല്‍ പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ലെ​​ത്തു​​ന്ന രാ​​ഷ്​​​ട്ര​​പ​​തി രാ​​ത്രി​​യി​​ൽ രാ​​ജ്ഭ​​വ​​നി​​ല്‍ ത​​ങ്ങും. തി​​ങ്ക​​ളാ​​ഴ്​​​ച രാ​​വി​​ലെ 11ന് ​​നി​​യ​​മ​​സ​​ഭ സ​​മു​​ച്ച​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന ‘ഫെ​​സ്​​​റ്റി​​വ​​ല്‍ ഓ​​ണ്‍ ഡെ​​മോ​​ക്ര​​സി’ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 

വൈ​​കീ​​ട്ട് 5.30ന് ​​പ്ര​​ത്യേ​​ക​​വി​​മാ​​ന​​ത്തി​​ല്‍ കൊ​​ച്ചി​​യി​​ലേ​​ക്ക് തി​​രി​​ക്കും. എ​​റ​​ണാ​​കു​​ളം ​െഗ​​സ്​​​റ്റ് ഹൗ​​സി​​ല്‍ ത​​ങ്ങി​​യ​​ശേ​​ഷം ചൊ​​വ്വാ​​ഴ്​​​ച രാ​​വി​​ലെ ഒ​​മ്പ​​തി​​ന്​ ഹൈ​​കോ​​ട​​തി ചീ​​ഫ് ജ​​സ്​​​റ്റി​​സു​​മാ​​യും ജ​​ഡ്ജി​​മാ​​രു​​മാ​​യും ബോ​​ള്‍ഗാ​​ട്ടി പാ​​ല​​സി​​ല്‍ പ്രാ​​ത​​ല്‍ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. 10.10ന് ​​ഹെ​​ലി​​കോ​​പ്ട​​ര്‍മാ​​ർ​​ഗം തൃ​​ശൂ​​രി​​ലേ​​ക്ക് തി​​രി​​ക്കും. 11ന് ​​തൃ​​ശൂ​​ര്‍ സെ​ൻ​റ് തോ​​മ​​സ് കോ​​ള​​ജി​െ​ൻ​റ സെ​ൻ​റി​​ന​​റി ആ​​ഘോ​​ഷം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.  ഉ​​ച്ച​​ക്ക്​  12.30ന് ​​ഗു​​രു​​വാ​​യൂ​​രി​​ലെ​​ത്തി ക്ഷേ​​ത്ര​​ദ​​ര്‍ശ​​ന​​ത്തി​​നു ശേ​​ഷം  2.45ന് ​​കൊ​​ച്ചി​​യി​​ലെ​​ത്തും. തു​​ട​​ർ​​ന്ന്​ പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ല്‍ ഡ​​ല്‍ഹി​​യി​​ലേ​​ക്ക് മ​​ട​​ങ്ങും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentkerala newsram nath kovindmalayalam news
News Summary - President in kerala-Kerala news
Next Story