ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ സഹായം നല്‍കാമെന്ന് രാഷ്ട്രപതിയുടെ ഉറപ്പ്
text_fieldsതിരുവനന്തപുരം: യമനില്‍ ഭീകരര്‍ തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിന്് എല്ലാ സഹായവും ചെയ്യാമെന്ന് രാഷ്ട്രപതി പ്രണബ്് കുമാര്‍ മുഖര്‍ജി പ്രതിപക്ഷ നേതാവ്്് രമേശ് ചെന്നിത്തലക്ക് ഉറപ്പ് നല്‍കി. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തിന് എത്തിയ രാഷ്ട്രപതിയെത്തിയോട്്് രമേശ് ചെന്നിത്തല ഈ ആവശ്യം നേരിട്ട് ഉന്നയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച നിവേദനം അദ്ദേഹം രാഷ്ട്രപതിക്ക് നല്‍കി.
ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോയി 10 മാസം പിന്നിട്ടിട്ടും അദ്ദേഹത്തെ മോചിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. തന്റെ മോചനത്തിന് എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഫാ. ടോം ഉഴുന്നാലിന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ ആരോഗ്യം അനുനിമിഷം വഷളായിക്കൊണ്ടിരിക്കുകയുമാണ്. തടവിലാക്കിയ ഭീകരര്‍ അദ്ദേഹത്തെ പീഡിപ്പിക്കുകയും ചെയ്യുന്നു. ഉടനെ മോചനമുണ്ടായില്ലങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാകും. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന്്് രമേശ് ചെന്നിത്തല നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
