പെട്രോളിൽ വെള്ളം; വാഹനങ്ങൾ വഴിയിൽ നിലച്ചു; പമ്പ് അടച്ചിട്ടു
text_fieldsrepresentative image
വൈത്തിരി: ചുണ്ടേൽ അങ്ങാടിയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ പമ്പിൽനിന്ന് പെട്രോളിൽ വെള്ളത്തിെൻറ അംശം കണ്ടെത്തിയതായി പരാതി. പലരുടെയും വാഹനം വഴിയിൽ നിലച്ചു. പെട്രോളടിച്ച വാഹനമുടമകൾ ബഹളം വെച്ചതിനെ തുടർന്ന് പമ്പ് അടച്ചു.
നാട്ടുകാരുടെ പരാതിയെ തുടർന്ന് വൈത്തിരി പൊലീസ് ലീഗൽ മെട്രോളജി വകുപ്പിനെയും താലൂക്ക് സപ്ലൈ ഓഫിസറെയും ബന്ധപ്പെട്ടെങ്കിലും അവരുടെ പരിധിയിൽ വരാത്തതിനാൽ പിന്നീട് എച്ച്.പി കമ്പനി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.
പെട്രോളിെൻറ സാമ്പ്ൾ പരിശോധിച്ച് ഉറപ്പു വരുത്തുന്നതു വരെ പമ്പ് അടച്ചിടാൻ നിർദേശം നൽകി. ഉപഭോക്താക്കളിൽ പലരും നഷ്ടപരിഹാരത്തിന് കമ്പനിയിൽ പരാതി നൽകിയിട്ടുണ്ട്.

