Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈഗയുടെ ശരീരത്തിൽ...

വൈഗയുടെ ശരീരത്തിൽ ആൽക്കഹോൾ സാന്നിധ്യം

text_fields
bookmark_border
vaiga
cancel

കാ​ക്ക​നാ​ട്: മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 13കാ​രി വൈ​ഗ​യു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ല്‍ ആ​ല്‍ക്ക​ഹോ​ൾ സാ​ന്നി​ധ്യ​മു​ള്ള​താ​യി സൂ​ച​ന. കാ​ക്ക​നാ​ട് റീ​ജ​ന​ല്‍ കെ​മി​ക്ക​ല്‍ എ​ക്​​സാ​മി​നേ​ഴ്​​സ്​ ല​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ത്തി​യ രാ​സ​പ​രി​ശോ​ധ​ന​യി​ലാ​ണ് സൂ​ച​ന​യു​ള്ള​ത്.

മ​ദ്യ​മോ ആ​ല്‍ക്ക​ഹോ​ള്‍ ക​ല​ര്‍ന്ന മ​റ്റ് എ​ന്തെ​ങ്കി​ലും ന​ല്‍കി​യോ വൈ​ഗ​യെ ബോ​ധ​ര​ഹി​ത​യാ​ക്കി മു​ട്ടാ​ര്‍ പു​ഴ​യി​ല്‍ ത​ള്ളി​യി​ട്ട​താ​ണോ​യെ​ന്ന സം​ശ​യം ഇ​തോ​ടെ ബ​ല​പ്പെ​ട്ടു. മു​ങ്ങി​മ​ര​ണ​മാ​ണെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം. പി​താ​വ് സ​നു മോ​ഹ​നെ കാ​ണാ​താ​യ​തോ​ടെ​യാ​ണ് സം​ശ​യം ബ​ല​പ്പെ​ട്ട​ത്. വി​ഷം അകത്ത്​ ചെ​ന്നി​രു​ന്നോ, മ​ദ്യ​ം, മ​യ​ക്കു​മ​രു​ന്ന്​, ഉ​റ​ക്ക​ഗു​ളി​ക​സാ​ന്നി​ധ്യ​മു​ണ്ടോ, അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യോ തു​ട​ങ്ങി​യ​വ​യാ​ണ് ലാ​ബി​ല്‍ പ​രി​ശോ​ധി​ച്ച​ത്.

അതിനിടെ, വൈഗയുടെ മരണ ശേഷം അപ്രത്യക്ഷനായ പിതാവ് സനു മോഹൻ മൂകാംബികയിൽ എത്തിയെന്ന് സൂചന ലഭിച്ചു. സ​നു മോ​ഹ​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ന്നും ഉ​ട​ൻ പി​ടി​യി​ലാ​കുെ​മ​ന്നും കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു പറഞ്ഞു. കൊ​ല്ലൂ​ർ മൂ​കാം​ബി​ക​യി​ൽ ഇ​യാ​ളെ ക​ണ്ടെ​ന്ന വി​വ​ര​ത്തെ​തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

ക​ർ​ണാ​ട​ക പൊ​ലീ​സിെൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ജാ​ഗ്ര​ത​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ക​മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി. മു​ട്ടാ​ർ പു​ഴ​യി​ൽ 13കാ​രി വൈ​ഗ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും പി​താ​വ് സ​നു മോ​ഹ​നെ കാ​ണാ​താ​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ, ഇ​യാ​ൾ മൂ​കാം​ബി​ക​യി​ലെ​ത്തി​യെ​ന്ന വി​വ​രം വെ​ള്ളി​യാ​ഴ്ച​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. മൂ​ന്നു ദി​വ​സം മൂ​കാം​ബി​ക​യി​ലെ ഒ​രു ലോ​ഡ്ജി​ൽ ഇ​യാ​ൾ താ​മ​സി​ച്ചെ​ന്നാ​ണ് ല​ഭ്യ​മാ​യ വി​വ​രം.

മ​ക​ളു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ മാ​സം 22നാ​ണ് സ​നു മോ​ഹ​നെ കാ​ണാ​താ​യ​ത്. ലോ​ഡ്ജി​ന് സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ആ​ദ്യം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്​ ലോ​ഡ്ജി​ലി​രു​ന്ന് പ​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. പ​ത്രം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം സ​നു മോ​ഹ​ൻ അ​വി​ടെ​നി​ന്ന് പു​റ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​െ​ന്ന​ന്നാ​ണ് വി​വ​രം. ആ​രോ​ടും ഒ​ന്നും പ​റ​യാ​തെ​യാ​ണ് പോ​യ​ത്.

ഇ​ത​റി​ഞ്ഞ് ലോ​ഡ്ജ് ജീ​വ​ന​ക്കാ​ർ ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ്ര​തി​ക​ര​ണ​വു​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് മു​റി തു​റ​ന്ന് നോ​ക്കി​യ​പ്പോ​ൾ സ​നു മോ​ഹ​െൻറ ബാ​ഗും മ​റ്റ് സാ​ധ​ന​ങ്ങ​ളു​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോെ​ട ലോ​ഡ്ജി​ൽ ന​ൽ​കി​യി​രു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ​നു മോ​ഹ​നാ​ണെ​ന്നും കൊ​ച്ചി​യി​ൽ​നി​ന്ന് കാ​ണാ​താ​യ ആ​ളാ​ണെ​ന്നും ലോ​ഡ്ജ് ജീ​വ​ന​ക്കാ​ർ​ക്ക് വ്യ​ക്ത​മാ​യ​ത്.


Show Full Article
TAGS:Vaiga murder case Sanu Mohan child death murder 
News Summary - Presence of alcohol in Vaiga's body
Next Story