ബസ്യാത്രക്ക് പ്രീപെയ്ഡ് കൂപ്പണുകള്‍ എര്‍പ്പെടുത്തണമെന്ന് ശിപാര്‍ശ
text_fieldsതിരുവന ന്തപുരം: യാത്രക്കും മറ്റ് സേവനങ്ങള്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ പ്രീപെയ്ഡ് കൂപ്പണുകള്‍ ഏര്‍പ്പെടുത്തണമെന്ന് ശിപാര്‍ശ. യാത്രാസംവിധാനത്തിലെ കാലികമായ പരിഷ്കാരത്തെയും പുതിയ സാധ്യതകളെയുംകുറിച്ച് സി.ഐ.ടി.യു യൂനിയനായ കെ.എസ്.ആര്‍.ടി.ഇ.എ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
200 രൂപയില്‍ തുടങ്ങി 300, 500, 1000, 5000 എന്നിങ്ങനെ വിവിധ മൂല്യങ്ങളിലുള്ള കൂപ്പണുകളാണ് ഏര്‍പ്പെടുത്തേണ്ടത്. ഇവ ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ സര്‍വിസുകളിലും യാത്ര ചെയ്യാന്‍ കഴിയുന്ന രൂപത്തിലാവണം ക്രമീകരണം. ഇതിനായി കൂപ്പണുകളില്‍ പ്രത്യേക കോഡ് ചേര്‍ത്ത് ടിക്കറ്റ് മെഷീനില്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തണം.
ഈ സംരംഭം നിലവിലെ സാങ്കേതികവിദ്യയില്‍ ലഭ്യമാണെന്നിരിക്കെ പുതിയ കണ്ടത്തെലിന്‍െറ ആവശ്യമില്ല. കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യകതക്കനുസരിച്ച് സോഫ്റ്റ്വെയര്‍ രൂപകല്‍പന മാത്രമാണ് വേണ്ടത്.
കൂപ്പണ്‍ വരുന്നതോടെ ജീവനക്കാരുടെ ജോലിഭാരം കുറയുമെന്നും ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സീസണ്‍ അനുസരിച്ച് ചെറിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയും. ഉത്സവകാലം പ്രമാണിച്ച് നിശ്ചിത കാലപരിധിയില്‍ ഓഫറുകള്‍ നല്‍കുക. അതോടൊപ്പം കൂപ്പണുകള്‍ക്ക് കാലപരിധി നിര്‍ണയിക്കാതെ ശേഷിക്കുന്ന തുകക്ക് ഏത് സമയത്തും യാത്രചെയ്യാന്‍ കഴിയുന്നതരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തണം.
കൂപ്പണ്‍ കൈവശമുള്ളവര്‍ക്ക് പ്രത്യേക പരിധി നിര്‍ണയിച്ച് ലഗേജുകള്‍ കൊണ്ടുപോകാന്‍ അന്തര്‍സംസ്ഥാന സര്‍വിസുകളില്‍ അനുമതി നല്‍കിയാല്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയും. കൂപ്പണുകള്‍ ഉപയോഗിച്ച് വിനോദയാത്രാപാക്കേജുകളും അനുവദിക്കുക വഴി ലാഭം വര്‍ധിപ്പിക്കാനാകും.
അപകടം വരുത്താത്ത ഡ്രൈവര്‍മാര്‍ക്ക് ഇന്‍സെന്‍റിവ് അനുവദിക്കണം. എം.എല്‍.എയുടെ വികസന ഫണ്ട് ഉപയോഗിച്ചോ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചോ കെ.എസ്.ആര്‍.ടി.സിക്ക് ബസുകള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നതാണ് റിപ്പോര്‍ട്ടിലെ മറ്റൊരാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
