Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രേം നസീറിന്‍റെ മകൾ ലൈലാ ബീഗം അന്തരിച്ചു

text_fields
bookmark_border
Laila Begum
cancel
camera_alt

ലൈലാ ബീഗം 

കോഴിക്കോട്:നടൻ പ്രേം നസീറിന്റെ മൂത്ത മകൾ ലൈലാ ബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റിട്ട. സൂപ്രണ്ടിങ് എൻജിനീയർ പി.എ റഷീദാണ് ഭർത്താവ്. മക്കൾ: സജിത്ത്, സോജ. സഹോദരങ്ങൾ: ഷാനവാസ്, റസിയ, റിത. ഭൗതികശരീരം ഇന്ന് തിരുവനന്തപുരം മംഗലപുരം കുറക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

മൂത്ത മകൾ ലൈലയോട് പ്രേം നസീറിന് അളവറ്റ സ്നേഹമായിരുന്നു. മകളോടുള്ള ആ വാത്സല്യത്തിന്റെ അടയാളമായാണ് ചിറയിൻകീഴിലെ തന്റെ 60 വർഷം പഴക്കമുള്ള തറവാടിന് അദ്ദേഹം 'ലൈലാ കോട്ടേജ്' എന്ന് പേരിട്ടത്. നാട്ടിൽ ആ വീട് ഇന്നും അറിയപ്പെടുന്നത് ആ പേരിൽ തന്നെയാണ്. പിതാവിനെക്കുറിച്ച് 'ഇതിലെ പോയത് വസന്തം' എന്ന പേരിൽ ഒരു ഓർമപുസ്തകവും ലൈലാ ബീഗം രചിച്ചിട്ടുണ്ട്.

പ്രേം നസീർ എന്ന മഹാനടന്റെ സിനിമാ ജീവിതത്തിലെ അറിയാക്കഥകളും, അതിലുപരി കുടുംബത്തിനുള്ളിൽ സ്നേഹനിധിയായ ഒരു പിതാവായി അദ്ദേഹം എങ്ങനെ ജീവിച്ചു എന്നതും ഈ പുസ്തകത്തിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളോട് പിതാവ് കാണിച്ച കരുതലും, തങ്ങളോട് അദ്ദേഹം പങ്കുവെച്ച വാക്കുകളും ഹൃദയസ്പർശിയായാണ് ആ ഓർമപുസ്തകത്തിൽ ലൈല വിവരിക്കുന്നത്.

പ്രേം നസീറിന്റെ ജീവിതത്തെക്കുറിച്ചുള്ള പല അറിയാക്കഥകളും പുറംലോകം അറിഞ്ഞത് തന്നെ ഈ പുസ്തകത്തിലൂടെയായിരുന്നു. അതുകൊണ്ട് തന്നെ പ്രേം നസീറിന്റെ കുടുംബപരമായ ഓർമ്മകളിലും, അദ്ദേഹത്തിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന രേഖകളിലും ലൈലാ ബീഗത്തിന്റെ സാന്നിധ്യം എന്നും ശ്രദ്ധേയമായിരുന്നു.

കഴിഞ്ഞ 50 വർഷത്തിലേറെയായി കോഴിക്കോട് പറയഞ്ചേരിയിലെ 'സോജിത്ത്' എന്ന വസതിയിലായിരുന്നു അവർ താമസിച്ചിരുന്നത്. പിതാവ് പ്രേം നസീറും സഹോദരൻ ഷാനവാസും ചലച്ചിത്ര ലോകത്ത് നിറഞ്ഞുനിന്നപ്പോഴും, ആ തിളക്കത്തിലേക്ക് കടന്നുവരാൻ ലൈല ഒരിക്കലും ആഗ്രഹിച്ചില്ല. സിനിമാ പാരമ്പര്യത്തിൽ നിന്ന് മാറി, തികച്ചും ഒരു കുടുംബിനിയായി, സാധാരണ ജീവിതം നയിക്കാനാണ് അവർ എപ്പോഴും ഇഷ്ടപ്പെട്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prem Nazir's eldest daughter Laila Begum passes away
Next Story