Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രേംനസീര്‍ സ്മാരക...

പ്രേംനസീര്‍ സ്മാരക സാംസ്‌കാരിക സമുച്ചയത്തി​െൻറ ശിലാസ്ഥാപനം

text_fields
bookmark_border
പ്രേംനസീര്‍ സ്മാരക സാംസ്‌കാരിക സമുച്ചയത്തി​െൻറ ശിലാസ്ഥാപനം
cancel
camera_alt

പ്രേംനസീര്‍ സ്മാരക സാംസ്‌കാരിക സമുച്ചയത്തി​െൻറ ശിലാഫലക അനാച്ഛാദനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിക്കുന്നു

ആറ്റിങ്ങല്‍: സമൂഹത്തി​െൻറ സാംസ്‌കാരികരംഗത്തിന് വലിയ സംഭാവനകള്‍ നല്‍കിയവരുടെ സ്മരണകളെ ആദരിക്കുന്നുണ്ടോ എന്നതാണ് ജനതയുടെ സാംസ്‌കാരികനിലവാരം നിശ്ചയിക്കാനുള്ള ഉരകല്ലെന്നും അതുവെച്ച് നോക്കുമ്പോള്‍ മങ്ങിപ്പോകുന്നതായിക്കൂട ജനങ്ങളുടെയും സര്‍ക്കാറുകളുടെയും ഇടപെടലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ചിറയിന്‍കീഴില്‍ പ്രേംനസീര്‍ സ്മാരക സാംസ്‌കാരിക സമുച്ചയത്തി​െൻറ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം മുഖങ്ങളുള്ള നായകന്‍ എന്ന വിശേഷണം നേടിയ പ്രേംനസീര്‍ വ്യത്യസ്ത ഭാഷാചിത്രങ്ങളിലൂടെ താരപദവി നേടിയ വ്യക്തിയാണ്. പ്രേംനസീര്‍ സ്മാരകം വൈകിയത് വേദനിപ്പിക്കുന്ന വീഴ്ചയാണ്. അതിവിടെ തിരുത്തപ്പെടുകയാ​െണന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ആര്‍. സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. ഡീന, അക്കാദമി ചെയര്‍മാന്‍ കമല്‍, ആനത്തലവട്ടം ആനന്ദന്‍, അഡ്വ.ആര്‍. ശ്രീകണ്ഠന്‍നായര്‍, എസ്.വി. അനിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chirayinkeezhuprem nazir monument
News Summary - prem nazir monument foundation stone laid
Next Story