മാധ്യമത്തിനും മീഡിയവണിനും പ്രേംനസീർ ദൃശ്യമാധ്യമ അവാർഡുകള്‍
text_fieldsമാധ്യമം ചീഫ് റിപോർട്ടർ ബിജു ചന്ദ്രശേഖർ
മൂന്നാമത് പ്രേംനസീർ സുഹൃദ് സമിതിയുടെ ദൃശ്യമാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു. മാധ്യമവും മീഡിയവണും അവാർഡിന് അർഹമായി. മാധ്യമം ദിനപത്രത്തിലെ ചീഫ് റിപോർട്ടർ ബിജു ചന്ദ്രശേഖറാണ് മികച്ച ക്രൈംറിപോർട്ടർ. മീഡിയവണിന് മൂന്ന് പുരസ്കാരങ്ങള്‍ ലഭിച്ചു. മികച്ച ആനുകാലിക റിപോർട്ട് അവതാരികയ്ക്കുള്ള പുരസ്കാരം ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് അപർണ കാർത്തികയ്ക്ക് ലഭിച്ചു. കാമറ വിഭാഗത്തില്‍ തിരുവനന്തപുരം ബ്യൂറോയിലെ കാമറ പേഴ്സണ്‍ സജാദ് പാലോടും എഡിറ്റിങ് വിഭാഗത്തില്‍ സീനിയർ എഡിറ്റർ നിപിന്‍ കാരയാടും പുരസ്കാരത്തിന് അർഹരായി.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മനോരമന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് അർഹനായി. 24 എക്‌സിക്യുട്ടീവ് എഡിറ്റർ കെ.ആർ.ഗോപീകൃഷ്ണനാണ് മികച്ച വാർത്താ അവതാരകൻ. 24 ന്യൂസ് എഡിറ്റർ ദീപക് ധർമ്മടമാണ് മികച്ച റിപ്പോർട്ടർ.
പ്രേംനസീറിെൻറ 32ാം ചരമവാർഷികത്തോടനുബന്ധിച്ച് ജനുവരി 15ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

