കോതമംഗലം: പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട അസംകാരിയെ ടിപ്പർ ഡ്രൈവർ രക്ഷപ്പെടുത്തി. കുട്ടമ്പുഴ വലിയ പാലത്തിനുമുകളിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടമ്പുഴയിൽ വർഷങ്ങളായി വാടകക്ക് താമസിക്കുന്ന അസം സ്വദേശി സുമംഗറിെൻറ ഭാര്യ മിത്താലിയാണ് (20) കുളിക്കുന്നതിനിടെ കുത്തൊഴുക്കുള്ള പുഴയിൽ കാൽവഴുതി വീണത്. മിത്താലി അഞ്ചുമാസം ഗർഭിണിയാണ്.
സംഭവസമയം പാലത്തിലൂടെ ബൈക്കിൽ പോകുകയായിരുന്ന നൂറേക്കർ സ്വദേശി മാളിയേകുടി ബാബുവാണ് ഒഴുകിവരുന്ന യുവതിയെ കണ്ടത്. ഉടൻ പുഴയിൽ ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവിടെ കുളിക്കടവ് കെട്ടാത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.