Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചികിത്സക്കും...

ചികിത്സക്കും ഗർഭിണികൾക്കും കേരളത്തിലേക്ക്​ വരാം, നിബന്ധനകൾ ഇവയാണ്​

text_fields
bookmark_border
ചികിത്സക്കും ഗർഭിണികൾക്കും കേരളത്തിലേക്ക്​ വരാം, നിബന്ധനകൾ ഇവയാണ്​
cancel

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇതര സംസ്ഥാന യാത്രകള്‍ പൂര്‍ണമായി നിരോധിച്ച സാഹചര്യത്തില്‍ അട ിയന്തര ഘട്ടങ്ങളില്‍ മാനുഷിക പരിഗണനയും അടിയന്തിര ചികിത്സ സാഹചര്യവും മുൻനിർത്തി യാത്രക്ക്​ അനുമതി നല്‍കുമെന് ന് ചീഫ് സെക്രട്ടറി അറിയിച്ചു. ചികിത്സ, ഗര്‍ഭിണികൾ, ബന്ധുക്കളുടെ മരണം എന്നിവയുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക ുള്ള യാത്രകള്‍ നിബന്ധനകൾക്ക്​ വിധേയമായി അനുവദിക്കും.

ഗര്‍ഭിണികൾക്കുള്ള നിർദേശങ്ങൾ:

*ഗര് ‍ഭിണിയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രസവം പ്രതീക്ഷിക്കുന്ന തീയതി, യാത്ര ചെയ്യാൻ അനുയോജ്യമായ ആരോ ഗ്യസ്ഥിതി എന്നിവ രേഖപ്പെടുത്തിയ അംഗീകൃത ഗൈനക്കോളജിസ്​റ്റി​​​െൻറ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.

*മേല്‍പ്പറ ഞ്ഞ സര്‍ട്ടിഫിക്കറ്റ് വെച്ച് നിലവില്‍ താമസിക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ച് യാത്ര ചെയ്യ ാനുള്ള പാസ്, കൂടെ യാത്ര ചെയ്യുന്ന മറ്റാളുകള്‍ക്കുള്ള അനുമതി എന്നിവ ലഭ്യമാക്കണം.

*വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍ പ്പെടെ പരമാവധി മൂന്ന് ആളുകൾ മാത്രമേ ഒന്നിച്ച് യാത്ര ചെയ്യാന്‍ പാടുള്ളൂ. യാത്ര ചെയ്യുന്നവര്‍ ശാരീരിക അകലം ഉൾപ് പെടെ കോവിഡ്-19 പ്രതിരോധ നിർദേശങ്ങൾ പാലിക്കക്കണം.

*ഗർഭിണിയുടെ കൂടെയുള്ള പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് യാത്രാനുമതി ഉണ്ടാകും.

*ഗര്‍ഭിണിയായ സ്ത്രീ പോകുന്ന അതത് ജില്ലയിലെ കലക്ടര്‍ക്ക് ഇ-മെയിലിലോ വാട്‌സപ്പിലോ ഇതുമായി ബന്ധപ്പെട്ട് അപേക്ഷ അയക്കണം.

*തുടര്‍ന്ന് ജില്ല കലക്ടര്‍ പരിശോധിച്ച് അപേക്ഷയില്‍ പറയുന്ന സമയത്തിനും തീയതിക്കും യാത്ര അനുമതി നല്‍കും.

*യാത്രക്കുള്ള വാഹനപാസ് ലഭിക്കാൻ ഏത് ജില്ലയിലേക്കാണോ പോകുന്നത്, അവിടത്തെ ജില്ല കലക്ടര്‍ നല്‍കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സഹിതമാണ് നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

*കേരള അതിര്‍ത്തിയിലുള്ള പൊലീസ്/ റവന്യൂ /ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജില്ല കലക്ടര്‍ നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട അധികൃതര്‍ നല്‍കിയ യാത്ര പാസുകളും പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം മാത്രമേ വാഹനം കടത്തി വിടുകയുള്ളൂ.

*കേരള അതിര്‍ത്തിയില്‍ പരിശോധന നടത്തുമ്പോള്‍ കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന രീതിയില്‍ നിരീക്ഷണത്തില്‍ കഴിയണം. ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ യാത്രയുടെ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം അവിടെ നിരീക്ഷണത്തില്‍ കഴിയണം. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഉടൻ ആരോഗ്യ/ ജില്ലാതല ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം.

ചികിത്സ ആവശ്യാർഥം വരുന്നവർക്കുള്ള നിബന്ധനകള്‍:

*ചികിത്സ ലഭിക്കേണ്ടതി​​​െൻറ കാരണം വ്യക്തമാക്കി അതാത്​ ജില്ലയിലെ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.

*അപേക്ഷ ഉടനെ പരിശോധിച്ച് യാത്രക്ക്​ അനുമതി നല്‍കും.

*അനുമതി ലഭിച്ച് കഴിഞ്ഞാല്‍, ചികിത്സ വേണ്ട വ്യക്തി താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരിയെ സമീപിച്ചാല്‍ ആവശ്യമായ വാഹന പാസ് ലഭിക്കും.

*ഈ രണ്ട്​ രേഖകളും കേരളത്തിലേക്ക് കടക്കാന്‍ ആവശ്യമാണ്.

*കേരളത്തില്‍ ചികിത്സ അനിവാര്യമാകുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമെ രോഗിയുമായി വാഹനത്തില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ.

*പതിവ് ചികിത്സകള്‍ നിലവില്‍ താമസിക്കുന്ന സംസ്ഥാനത്ത് തന്നെ നടത്തേണ്ടതാണ്.

*ക്വാറ​ൈൻറയ്‌നുമായി ബന്ധപ്പെട്ട് മേൽപറഞ്ഞ നിർദേശങ്ങള്‍ പാലിക്കണം.

മരണാനന്തര ചടങ്ങിന്​​ വരുന്നവർക്കുള്ള നിർദേശങ്ങള്‍:

*താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരിയില്‍നിന്ന് വാഹന പാസ് വാങ്ങണം.

* യാത്ര ചെയ്യുന്ന വ്യക്തി മരിച്ചയാളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സ്വയം തയാറാക്കിയ സത്യവാങ്മൂലം കൈയില്‍ സൂക്ഷിക്കണം. അതിര്‍ത്തിയില്‍ പൊലീസ് ഇതി​​​െൻറ സത്യാവസ്ഥ പരിശോധിച്ച ശേഷമാവും കടത്തിവിടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inter statePregnant Womenlock downKerala News
News Summary - pregnent women can come to kerala with restrictions
Next Story