ഗർഭിണികൾ വാക്സിനെടുക്കണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഗർഭിണികൾ തെൻറയും കുഞ്ഞിെൻറയും സുരക്ഷ കണക്കിലെടുത്ത് കോവിഡ് വാക്സിനെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവൻ ഗർഭിണികൾക്കും വാക്സിൻ നൽകാൻ 'മാതൃകവചം' പദ്ധതിയുണ്ട്. രജിസ്ട്രേഷന് ബുദ്ധിമുട്ടുള്ളവരെ ആശാവർക്കർമാർ സഹായിക്കും.
വാക്സിൻ എടുക്കാൻ വരുന്നവർക്ക് മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കും. 40000 ഒാളം ഗർഭിണികൾ വാക്സിനെടുത്തു. ചിലർ വിമുഖത കാണിക്കുന്നു. പരീക്ഷണങ്ങൾക്കൊടുവിലാണ് കേന്ദ്രം ഗർഭിണികൾക്ക് വാക്സിൻ തീരുമാനിച്ചത്. മുലയൂട്ടുന്ന അമ്മമാർക്ക് ഏത് സമയത്തും വാക്സിൻ നൽകാം.
ഗർഭാവസ്ഥയിലെ അവസാന കാലത്ത് ഒന്നാം ഡോസ് എടുത്താലും രണ്ടാം ഡോസ് കാലത്ത് മുലയൂട്ടുന്ന സമയമാകുമെങ്കിലും വാക്സിൻ എടുക്കുന്നതിൽ തടസ്സമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോസിറ്റിവ് കേസുകൾ ഒരേ നിലയിൽ നിൽക്കുകയാണ്. അടുത്തദിവസങ്ങളിൽ ചെറിയ വർധന വന്നു. മറ്റ് സ്ഥലങ്ങളിൽനിന്ന് വ്യത്യസ്തമായ സ്ഥിതി ഇവിടെയുള്ളതിൽ വ്യാകുലപ്പെടേണ്ട. ആരോഗ്യസംവിധാനങ്ങൾക്ക് ഉൾക്കൊള്ളാനാകുംവിധം രോഗികളുടെ എണ്ണം നിയന്ത്രിക്കാനായിട്ടുണ്ട്. മരണനിരക്ക് ഇന്ത്യയിൽതന്നെ ഏറ്റവും കുറവാണ്. മറ്റ് രോഗാവസ്ഥ ഉള്ളവരിൽ കോവിഡ് രൂക്ഷമാകുന്നതിനാൽ അവർ കൂടുതൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

