Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷണം പോലും കിട്ടാതെ...

ഭക്ഷണം പോലും കിട്ടാതെ എയർ ഇന്ത്യവിമാനത്തിൽ ഗർഭിണികളും കുഞ്ഞുങ്ങളുമടക്കം കഴിഞ്ഞത്​ അഞ്ചു മണിക്കൂറോളം

text_fields
bookmark_border
Air India Kabul-Delhi service
cancel

നെടുമ്പാശ്ശേരി: മൂടൽ മഞ്ഞിനെത്തുടർന്ന്​ നെടുമ്പാശ്ശേരിയിലേക്ക്​ വഴിതിരിച്ചുവിട്ട വിമാനത്തിലെ യാത്രക്കാർക്ക്​ യഥാസമയം ഭക്ഷണം നൽകാതെ വിമാനക്കമ്പനി. പുലർച്ച 3.45ന് നെടുമ്പാശ്ശേരിയിലിറങ്ങിയ എയർ ഇന്ത്യ വിമാനത്തിൽ കുഞ്ഞുങ്ങളും ഗർഭിണികളുമുണ്ടായിരുന്നു. യാത്രക്കാർ ബഹളമുണ്ടാക്കിയപ്പോൾ മാത്രമാണ് എട്ടരയോടെ ഇവരെ വിമാനത്തിൽനിന്ന്​ ഇറക്കി സുരക്ഷഹാളിൽ ഇരുത്തിയത്. അതുവരെ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ലഘുഭക്ഷണംപോലും നൽകിയില്ല.

വിമാനം തിരിച്ചുപോകാൻ മൂന്ന് മണിക്കൂറിലേറെ താമസമുണ്ടെങ്കിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ ഹോട്ടൽ സൗകര്യമൊരുക്കണമെന്ന നിർദേശമുള്ളപ്പോഴാണ് ഈ അനാസ്ഥ. പൈലറ്റിന് തുടർച്ചയായി നിശ്ചിത സമയം വരെ മാത്രമേ വിമാനം പറത്താൻ വ്യവസ്ഥയുള്ളൂ. അങ്ങനെവരുമ്പോൾ വിമാനം പുറപ്പെടാൻ ഒട്ടേറെ സമയം വേണ്ടിവരും. എന്നാലും വിമാനം ഉടൻ പുറപ്പെടുമെന്ന് പറഞ്ഞ് യാത്രക്കാരെ വലക്കുന്നത് നെടുമ്പാശ്ശേരിയിൽ പതിവാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india
News Summary - Pregnant women and babies on an Air India flight for five hours without even getting food
Next Story