ഗർഭിണിയും ഭർത്താവും കിണറ്റിൽ ചാടി; അഗ്നിരക്ഷാ സേന രക്ഷിച്ചു
text_fieldsrepresentative image
മഞ്ചേരി: കുടുംബ വഴക്കിനെ തുടർന്ന് കിണറ്റിൽ ചാടിയ യുവതിയെയും ഭർത്താവിനെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മഞ്ചേരി പാലക്കുളത്ത് ശനിയാഴ്ച പുലർച്ച 2.30ഓടെയാണ് സംഭവം.
വഴക്കിനെ തുടർന്ന് വീട്ടുമുറ്റത്തെ 30 അടി താഴ്ചയും നാല് അടിയോളം വെള്ളവുമുള്ള കിണറ്റിലേക്ക് ആറ് മാസം ഗർഭിണിയായ യുവതി എടുത്ത് ചാടുകയായിരുന്നു. ഇതോടെ ഭർത്താവും കൂടെ ചാടി. സംഭവമറിഞ്ഞ മക്കളാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. സേനയെത്തി ഇരുവരെയും പുറത്തെടുത്തു.
ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും പരിക്കൊന്നും ഇല്ലെന്ന് കുടുംബം അറിയിച്ചതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മഞ്ചേരി അഗ്നിരക്ഷാ സേനയിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ പ്രദീപ് പാമ്പലം ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

