Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് രണ്ടാം ഡോസ് വാക്സിന് മുൻഗണന നൽകി പുതിയ മാർഗരേഖ

text_fields
bookmark_border
covid vaccination
cancel

തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിൽ രണ്ടാം ഡോസ് വാക്സിന് മുൻഗണന നൽകി പുതിയ മാർഗരേഖ. സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ മാർഗരേഖ സംബന്ധിച്ച് വിവരിക്കുന്നത്. ആദ്യ ഡോസ് എടുത്ത് കാലാവധി പൂർത്തിയായവരുടെ പട്ടിക തയാറാക്കി ഇവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകണമെന്ന് മാർഗരേഖയിൽ പറയുന്നു.

കോവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 6 മുതൽ 8 ആഴ്ച കഴിഞ്ഞവർക്കും കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 4 മുതൽ 6 ആഴ്ച കഴിഞ്ഞവർക്കുമാകും മുൻഗണന നൽകുക. സ്പോട്ട് അലോട്മെന്‍റ് വഴിയാകും വാക്സിൻ നൽകുക.

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഇവർക്ക് വാക്സിനേഷൻ നൽകിയ ശേഷമാകും ഓൺലൈൻ രജിസ്ട്രേഷന് സ്ലോട്ട് നൽകുകയുള്ളൂവെന്നാണ് റിപ്പോർട്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prefers second dose Covid vaccine to new guideline
Next Story