പ്രീത ഷാജിയുടെ പുരയിടത്തിൽ വില്ലേജ് ഓഫിസർ നോട്ടീസ് പതിച്ചു
text_fieldsകളമശ്ശേരി: സുഹൃത്തിന് വായ്പയെടുക്കാൻ ജാമ്യംനിന്നതിെൻറ പേരിൽ കുടിയിറക്കപ്പെട്ട മാനാത്തുപാടത്തെ പ്രീത ഷാജിയുടെ പുരയിടത്തിനുമുന്നിൽ നോട്ടീസ് പതിപ്പിച്ചു. കേരള ഹൈകോടതിയുടെ കോടതിയലക്ഷ്യ ഹരജി ഉത്തരവ് പ്രകാരം, ഷാജി മാനാത്തുപാടം ഹൈകോടതിക്ക് കൈമാറിയ പുരയിടവും കെട്ടിടവും എന്നെഴുതിയ നോട്ടീസാണ് പതിപ്പിച്ചിരിക്കുന്നത്. തൃക്കാക്കര നോർത്ത് വില്ലേജ് ഒാഫിസർ ഉമ എം. മേനോെൻറ നേതൃത്വത്തിലാണ് നോട്ടീസ് പതിച്ചത്.
ഈ മാസം 23ന് പത്തടിപ്പാലത്തെ മാനാത്തുപാടത്ത് ഷാജി വീടൊഴിഞ്ഞ് പൂട്ടി താക്കോൽ തൃക്കാക്കര നോർത്ത് വില്ലേജ് ഓഫിസർക്ക് കൈമാറിയിരുന്നു. തുടർന്ന് സാധനങ്ങൾ വീടിനുമുന്നിലെ സമരപ്പന്തലിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ, ഇതിനെതിരെ സ്ഥലം ലേലത്തിനെടുത്തയാൾ കോടതിയെ സമീപിച്ചതിനെത്തുടർന്ന് ലേലസ്ഥലത്തുനിന്ന് എല്ലാ സാധനങ്ങളും മാറ്റണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതേതുടർന്ന് വീടിനുസമീപം ബന്ധുവിെൻറ സ്ഥലത്ത് കെട്ടിയ സമരപ്പന്തലിലേക്ക് സാധനങ്ങൾ എല്ലാം മാറ്റി. ഇതിനുപിന്നാലെയാണ് പുരയിടത്തിൽ നോട്ടീസ് പതിപ്പിച്ചത്. വീടൊഴിഞ്ഞശേഷം പുരയിടത്തിന് പുറത്തെ സമരപ്പന്തലിൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാവൽസമരം നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
