തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാം; കാൽ ലക്ഷം രൂപ സമ്മാനം നേടാം
text_fieldsദുബൈ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിക്കുന്നവർക്ക് കാൽ ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട്. വാഴക്കാട്ടെ പ്രവാസി കോണ്ഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയാണ്ഗ്ലോ ബൽ ഒ.ഐ.സി.സി വാഴക്കാട്. പ്രചനത്തിൽ രണ്ടു ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിയാൽ മതി.തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും ഏത് ജില്ലയിൽ നിന്നാണ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.ഫ് ഏറ്റവും കൂടുതൽ സീറ്റുകൽ തിരിച്ചുപിടിക്കുക എന്നുമാണ് പ്രവചിക്കേണ്ടത്.
ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട് എന്ന ഫേസ്ബുക് പേജ് വഴിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. സംഘടനയുടെ സാമൂഹിക മാധ്യമ പേജിൽ തന്നിരിക്കുന്ന നിബന്ധനകൾ പാലിച്ച് ഉത്തരങ്ങൾ കമന്റ് ആയി രേഖപ്പെടുത്താം. വോട്ടെണ്ണൽ ദിനമായ മെയ് നാലിന് രാവിലെ ആറ് മണി വരെയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള സമയപരിധി.
ആദ്യ ദിവസങ്ങളിൽ തന്നെ നല്ല പ്രതികരണമാണ് ഓൺലൈനിൽ ലഭിക്കുന്നതെന്ന് ഗ്ലോബൽ ഒ.ഐ.സി.സി വാഴക്കാട് സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഷബീർ അലി ദോഹ, സികെ മൻസൂർ ദുബൈ, ഹർഷിദ് ചിറ്റൻ റിയാദ്, എളമരം ജൈസൽ ദോഹ, ശരീഫ് കെപി മസ്കറ്റ്, മീഡിയ വിങ് അംഗങ്ങളായ റിയാസ് എളമരം ദുബൈ, ശംവിൽ എളാംകുഴി ദോഹ, സ്പോൺസറായ ഒമാനിലെ അനീഷ് കടവിൽ തുടങ്ങിയവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

