Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2021 11:17 AM GMT Updated On
date_range 24 May 2021 11:39 AM GMTഎം.എല്‍.എയായി സത്യപ്രതിജ്ഞ: കെ.കെ. രമക്ക് പൂര്‍വ വിദ്യാലയത്തിന്‍റെ ആശംസ
text_fieldsകോഴിക്കോട്: എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത കെ.കെ. രമക്ക് കെ.പി.എം.എസ്.എം.എച്ച്.എസ്.എസിന്‍െറ ആശംസകള്‍. സ്കൂളിന്‍റെ ഫേയ്സ്ബുക്ക് പേജിലാണ് സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളില്‍ ആദ്യ എം.എല്‍.എയാണ് കെ.കെ. രമയെന്ന് പറയുന്ന കുറിപ്പുള്ളത്.
കുറിപ്പിന്‍റെ പൂര്‍ണ രൂപം
`ഇന്ന് എം.എല്‍.എയായ സത്യപ്രതിജ്ഞ ചെയ്യുന്ന അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയായ (1982-1985 ബാച്ച്) ശ്രീമതി കെ.കെ. രമയ്ക്ക് വിദ്യാലയത്തിന്‍റെ ആശംസകള്‍.
സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളില്‍ ആദ്യ എം.എല്‍.എയാണ് ശ്രീമതി കെ.കെ. രമ. ചുമതലകള്‍ ഭംഗിയായി, നീതിയുക്തമായി നിര്‍വഹിക്കാന്‍ കഴിയട്ടെ. ജനകീയ പ്രശ്നങ്ങളിലെന്നും മുന്‍പന്തിയിലുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു.
Next Story